യോഗിക്ക് തിരിച്ചടി; മന്ത്രിസഭാംഗം സ്വാമി പ്രസാദ് മൗര്യ രാജിവെച്ച് സമാജ് വാദി പാർടിയിൽ ചേര്‍ന്നു

 


ലക്‌നൗ: (www.kvartha.com 11.01.2022) തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആദ്യത്തെ തിരിച്ചടി. മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവെച്ച് അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ടിയിലേക്ക് പോയി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ വെടിപൊട്ടിക്കലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. ഏതാനും എംഎല്‍എമാരെ കൂടി.
 
യോഗിക്ക് തിരിച്ചടി; മന്ത്രിസഭാംഗം സ്വാമി പ്രസാദ് മൗര്യ രാജിവെച്ച് സമാജ് വാദി പാർടിയിൽ ചേര്‍ന്നു

'വ്യത്യസ്ത ആഭിപ്രായങ്ങള്‍ ഉണ്ടായിരുന്നിട്ടും യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അര്‍പ്പണബോധത്തോടെയാണ് പ്രവര്‍ത്തിച്ചതെന്ന് സ്വാമി പ്രസാദ് മൗര്യ രാജിക്കത്തില്‍ പറയുന്നു. എന്നാല്‍ ദളിതര്‍, പിന്നോക്കക്കാര്‍, കര്‍ഷകര്‍, തൊഴില്‍രഹിതര്‍, ചെറുകിട വ്യവസായികള്‍ എന്നിവരെ സര്‍കാര്‍ പ്രതിസന്ധികളിലേക്ക് നയിക്കുന്നതിലും അവരെ അടിച്ചമര്‍ത്തുന്നതിലും പ്രതിഷേധിച്ച് കാരണം ഞാന്‍ രാജിവെക്കുന്നു, എന്നും കത്തില്‍ പറയുന്നു.

രാജിക്കത്ത് പുറത്തുവരുന്നതിന് മുമ്പ് അദ്ദേഹം അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി, സമാജ് വാദി പാര്‍ടിയില്‍ ചേര്‍ന്നു. ശക്തനായ പിന്നാക്ക നേതാവും ഒന്നിലധികം തവണ എംഎല്‍എയുമായിരുന്ന മൗര്യ, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ടി (ബിഎസ്പി) വിട്ട് 2016ലാണ് ബിജെപിയില്‍ ചേര്‍ന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പദ്രൗണയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് മൗര്യ. അദ്ദേഹത്തിന്റെ മകള്‍ സംഘമിത്ര യുപിയില്‍ നിന്നുള്ള ബിജെപി എംപിയാണ്.

2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായി കാണുന്ന യുപി തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കും. മാര്‍ച് 10-ന് ഫലം പ്രഖ്യാപിക്കും.


Keywords:  National, India, Lucknow, News, Top-Headlines,Breaking news, Election, Politics, Minister, Yogi Adityanath, Uttar Pradesh, BJP, Swami Prasad Maurya resigns from Yogi Adityanath cabinet, joins SP.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia