ദാവൂദ് ഇബ്രാഹീമിന്റെ കാര്‍ പരസ്യമായി കത്തിച്ച സ്വാമി ചക്രപാണിക്ക് ഇസഡ് കാറ്റഗറി സുരക്ഷ

 


ന്യൂഡല്‍ഹി: (www.kvartha.com 29.06.2016) ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണിക്ക് ഇസഡ് കാറ്റഗറി സുരക്ഷ. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയില്‍ നിന്നും വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ചക്രപാണിക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ട 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡി കമ്പനിയില്‍ നിന്നും പുതിയ ഭീഷണി ഉയര്‍ന്നതായി ചക്രപാണി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

ദാവൂദ് ഇബ്രാഹീമിന്റെ കാര്‍ ലേലത്തില്‍ സ്വന്തമാക്കി പരസ്യമായി കത്തിച്ച് ശ്രദ്ധനേടിയ നേതാവാണ് ചക്രപാണി. ഗാസിയാബാദിലിട്ടായിരുന്നു കാര്‍ കത്തിച്ചത്.

മുന്‍പും ചക്രപാണിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം തയ്യാറായിരുന്നു. എന്നാല്‍ അന്ന് ചക്രപാണി സുരക്ഷ വേണ്ടെന്ന് അറിയിച്ചിരുന്നു.
ദാവൂദ് ഇബ്രാഹീമിന്റെ കാര്‍ പരസ്യമായി കത്തിച്ച സ്വാമി ചക്രപാണിക്ക് ഇസഡ് കാറ്റഗറി സുരക്ഷ

SUMMARY: New Delhi: Hindu Mahasabha chief Swami Chakrapani, who was recently in news for burning a car that purportedly belonged to underworld don Dawood Ibrahim, has been provided Z-category security after four people were arrested for planning an attack on him.

Keywords: New Delhi, Hindu Mahasabha, Chief, Swami Chakrapani, Burning, Car, Underworld, Don, Dawood Ibrahim, Z-category security
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia