കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെയുടെ നില അതീവഗുരുതരം

 


കോലാപൂര്‍:  (www.kvartha.com 18/02/2015) അജ്ഞാതരുടെ വെടിയേറ്റ് ആസ്റ്റര്‍ ആദാര്‍ ആശുപത്രിയില്‍ കഴിയുന്ന ഗോവിന്ദ് പന്‍സാരെയുടെ നില ഗുരുതരമായിത്തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച പ്രഭാതസവാരി കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയ്ക്കും ഭാര്യ ഉമാ പന്‍സാരെയ്ക്കും നേരെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘം പന്‍സാരെയ്ക്കും ഭാര്യയ്ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു

കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെയുടെ നില അതീവഗുരുതരംസാരമായി പരിക്കേറ്റ ഇവരെ ഉടനെ ആസ്റ്റര്‍ ആദാര്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. സംഭവം നടന്ന് 15 മിനുട്ടിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചുവെന്നുള്ളതാണ് ഇവരുടെ ജീവിതത്തിലെ നിര്‍ണായകമായ നിമിഷങ്ങളെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്

ഉമാ പന്‍സാരെയുടെ നില ചെറുതായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പന്‍സാരെ അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ശസ്ത്രക്രിയ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രി അധികൃതര്‍ അറിയിച്ചു
Also Read:
വീടിനു തീപിടിച്ചു പെണ്‍കുട്ടി വെന്തു മരിച്ചു
Keywords:  Leader, Doctor, Critical, hospital, Injured, Shot, Gun attack, Surgery, Wife, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia