Bail | അപകീര്‍ത്തിക്കുറ്റമാകുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല; രാഹുല്‍ ഗാന്ധിയുടെ ജാമ്യത്തിന് ഉപാധി വച്ച് സൂറത് അഡീഷനല്‍ സെഷന്‍സ് കോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാമ്യത്തിന് ഉപാധി വച്ച് സൂറത് അഡീഷനല്‍ സെഷന്‍സ് കോടതി. അപകീര്‍ത്തിക്കുറ്റമാകുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, അനുവദിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗിക്കാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് സൂറത് അഡീഷനല്‍ സെഷന്‍സ് കോടതി വച്ചത്.

ജഡ്ജി റോബിന്‍ പി മൊഗേരയുടേതാണ് ഉത്തരവ്. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ നല്‍കിയ അപീല്‍ ഉടനെ പരിഗണിക്കാനുള്ള സാധ്യത വിരളമാണെന്നതുകൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നും ജഡ്ജി വ്യക്തമാക്കി.

കര്‍ണാടകയിലെ കോലാറില്‍ 2019ല്‍ ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലെ 'മോദി' പരാമര്‍ശം അപകീര്‍ത്തികരമെന്നു വിലയിരുത്തി സൂറത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ രണ്ടു വര്‍ഷം വെറും തടവിനു ശിക്ഷിച്ചത്. അപീല്‍ നല്‍കാനെന്നോണം രാഹുലിന് 30 ദിവസം ജാമ്യം അനുവദിച്ചിരുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യാത്തതിനാല്‍ രാഹുല്‍ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു.

കഴിഞ്ഞ ദിവസം രാഹുലിന്റെ അപീല്‍ പരിഗണിച്ച അഡിഷനല്‍ സെഷന്‍സ് കോടതി, അപീല്‍ കാലയളവിലേക്ക് രാഹുലിന്റെ ജാമ്യം നീട്ടി. 15,000 രൂപയാണ് ജാമ്യത്തുക. അപീല്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ ഹാജരായിരിക്കണമെന്നും കോടതി ഉപാധിവച്ചിട്ടുണ്ട്.

Bail | അപകീര്‍ത്തിക്കുറ്റമാകുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല; രാഹുല്‍ ഗാന്ധിയുടെ ജാമ്യത്തിന് ഉപാധി വച്ച് സൂറത് അഡീഷനല്‍ സെഷന്‍സ് കോടതി

Keywords: Surat court grants bail to Rahul Gandhi in defamation case, suspends sentence until appeal’s disposal, New Delhi, News, Politics, Congress, Rahul Gandhi, Bail, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia