Supreme Court | പിണറായി സര്‍കാരിന് തിരിച്ചടി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതിന് റേഷന്‍ വ്യാപാരികള്‍ക്കുള്ള കമിഷന് നല്കാന് ഉത്തരവിട്ട് സുപ്രീംകോടതി
Jul 14, 2023, 17:29 IST
ന്യൂഡെല്‍ഹി: (www.kvartha.com) പിണറായി സര്‍കാരിന് തിരിച്ചടി നല്കി സുപ്രീംകോടതി ഉത്തരവ്. കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തതിന് റേഷന്‍ വ്യാപാരികള്‍ക്കുള്ള കമിഷന് നല്കാന് സുപ്രീംകോടതി ഉത്തരവിട്ടതാണ് സര്‍കാരിന് തിരിച്ചടിയായത്.
കിറ്റിന് അഞ്ചു രൂപ വച്ച് 10 മാസത്തെ കമിഷന് നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. 14,257 റേഷന്‍ കടക്കാര്‍ക്കാണ് കമിഷന് നല്‍കാനുള്ളത്. കോവിഡ് കാലത്ത് കമിഷന് ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നതായിരുന്നു സര്‍കാരിന്റെ ആവശ്യം.
എന്നാല്‍ ഇതിനെതിരെ ഓള് കേരള റീടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കോടതിയെ സമീപിക്കുകയായിരുന്നു. കമിഷന് നല്കാന് ഹൈകോടതി സിംഗിള്‍ ബെഞ്ച് ആണ് ഉത്തരവിട്ടത്. എന്നാല്‍ ഇതു സര്‍കാര്‍ നടപ്പാക്കാതെ വന്നതോടെ റേഷന്‍ കടയുടമകള്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കി. തുടര്‍ന്ന് കുടിശിക തീര്‍ത്തു നല്‍കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഡിവിഷന് ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്കാരും സിവില്‍ സപ്ലൈസ് കോര്‍പറേഷനും സുപ്രീംകോടതിയെ സമീപിച്ചത്.
വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സര്‍കാരിന്റെ വാദങ്ങള്‍ തള്ളുകയും എത്രയും പെട്ടെന്ന് കുടിശിക നല്‍കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. ഒന്നും രണ്ടും പിണറായി സര്കാരുകളുടെ കാലത്ത് ആകെ 13 തവണയായി 11 കോടി കിറ്റുകളാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തത്. ഒന്നാം സര്‍കാരിന്റെ കാലത്ത് 10 തവണ കിറ്റ് നല്കി.
2020ല്‍ ആദ്യം നല്കിയ കിറ്റിന് ഏഴു രൂപ കണക്കാക്കിയും തുടര്‍ന്ന് ഓണകിറ്റിന് അഞ്ചു രൂപ വച്ചും വ്യാപാരികള്‍ക്ക് കമിഷന് നല്കി. 2021 മേയില്‍ കിറ്റ് വിതരണത്തിനായി കമിഷന് ഉള്‍പെടെ നല്കാന് തുക അനുവദിച്ച് ഉത്തരവ് ഇറക്കിയെങ്കിലും പിന്നീട് രണ്ടാം പിണറായി സര്‍കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, പണമില്ലെന്ന് പറഞ്ഞു കമിഷന് നല്‍കിയില്ല.
കിറ്റിന് അഞ്ചു രൂപ വച്ച് 10 മാസത്തെ കമിഷന് നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. 14,257 റേഷന്‍ കടക്കാര്‍ക്കാണ് കമിഷന് നല്‍കാനുള്ളത്. കോവിഡ് കാലത്ത് കമിഷന് ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നതായിരുന്നു സര്‍കാരിന്റെ ആവശ്യം.
എന്നാല്‍ ഇതിനെതിരെ ഓള് കേരള റീടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കോടതിയെ സമീപിക്കുകയായിരുന്നു. കമിഷന് നല്കാന് ഹൈകോടതി സിംഗിള്‍ ബെഞ്ച് ആണ് ഉത്തരവിട്ടത്. എന്നാല്‍ ഇതു സര്‍കാര്‍ നടപ്പാക്കാതെ വന്നതോടെ റേഷന്‍ കടയുടമകള്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കി. തുടര്‍ന്ന് കുടിശിക തീര്‍ത്തു നല്‍കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഡിവിഷന് ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്കാരും സിവില്‍ സപ്ലൈസ് കോര്‍പറേഷനും സുപ്രീംകോടതിയെ സമീപിച്ചത്.
വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സര്‍കാരിന്റെ വാദങ്ങള്‍ തള്ളുകയും എത്രയും പെട്ടെന്ന് കുടിശിക നല്‍കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. ഒന്നും രണ്ടും പിണറായി സര്കാരുകളുടെ കാലത്ത് ആകെ 13 തവണയായി 11 കോടി കിറ്റുകളാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തത്. ഒന്നാം സര്‍കാരിന്റെ കാലത്ത് 10 തവണ കിറ്റ് നല്കി.
Keywords: Supreme Court ordered to pay commission to ration traders for distribution of free food kits, New Delhi, News, Supreme Court, Ration traders, Commission, Covid Time, Petition, Onam Kit, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.