ചെന്നൈ സൂപ്പര്‍ കിംഗിസിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി

 


ഡെല്‍ഹി: (www.kvartha.com 27.11.2014) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. ഐപിഎല്‍ വാതുവെയ്പ് കേസില്‍ വാദം തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹേന്ദ്ര സിംഗ് ധോണിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെ അംഗീകാരം റദ്ധാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്  കോടതി ഇക്കാര്യം വ്യക്തമാക്കിയത്.  ബിസിസിഐയും മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനും നല്‍കിയ ഹര്‍ജികളും കോടതി പരിഗണിക്കുന്നുണ്ട്. മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപോര്‍ട്ടില്‍ ഗുരുനാഥ് മെയ്യപ്പന്‍ വ്യാഴാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നാണ് വിവരം.

ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമിന്റെ ഓഹരിഘടന സംബന്ധിച്ച വിവരങ്ങള്‍  ഹാജരാക്കാന്‍ നിര്‍ദേശിച്ച  കോടതി ടീമിന്റെ ഉടമയും അന്തരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ എന്‍.ശ്രീനിവാസന്റെ ഇന്ത്യ സിമന്റ്‌സ് ടീമിലെ   പങ്കാളിത്തം വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ശ്രീനിവാസന്റെ കുടുംബാംഗങ്ങള്‍ക്ക്  ഓഹരി പങ്കാളിത്തം ഉണ്ടെങ്കില്‍ അതും വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.  വിശദവിവരങ്ങള്‍ സത്യവാങ്മൂലമായി കോടതിയെ അറിയിക്കണം. ടീമിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ആരാണെന്ന് ഇതിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന് ജസ്റ്റിസുമാരായ ടി.എസ്.ഠാക്കൂര്‍, എഫ്.എം.ഖലീഫുള്ള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ചെന്നൈ സൂപ്പര്‍ കിംഗിസിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
20 എം.എം. കമ്പിക്കു പകരം 8 എം.എം: പള്ളിക്കരയിലെ കള്‍വര്‍ട്ട് കോണ്‍ക്രീറ്റിംഗ് നാട്ടുകാര്‍ തടഞ്ഞു
Keywords:  Supreme Court Observes Chennai Super Kings Should be Disqualified, Wants BCCI Elections Minus Tainted Officials, New Delhi, Dhoni, Report, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia