SC Notice | തമിഴ്‌നാട്ടിൽ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ്; 'മറ്റ് സമുദായങ്ങൾ പ്രദേശത്ത് താമസിക്കുന്നുവെന്ന കാരണത്താൽ വിലക്കാനാകില്ല'
Jan 22, 2024, 12:47 IST
ന്യൂഡെൽഹി: (KVARTHA) തമിഴ് നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളിൽ അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചുവെന്ന് സംസ്ഥാന സർക്കാർ വാക്കാൽ ഉത്തരവിട്ടതായി കാണിച്ച് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തമിഴ്‌നാട് സർക്കാരിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ചു.
എന്നാൽ, അത്തരം നിയന്ത്രണങ്ങളൊന്നുമില്ലെന്നും പ്രാണപ്രതിഷ്ഠാ വേളയിൽ തത്സമയ സംപ്രേക്ഷണം, പൂജകൾ, അർച്ചനകൾ, അന്നദാനം, ഭജനകൾ എന്നിവയ്ക്ക് വിലക്കില്ലെന്നും ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
'മറ്റ് സമുദായങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നു എന്ന ഒറ്റക്കാരണത്താൽ തത്സമയ സംപ്രേക്ഷണം വിലക്കാനാകില്ല . ഇതൊരു ഏകീകൃത സമൂഹമാണ്', സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് പറഞ്ഞു. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പരിപാടികൾ നിരോധിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ ഞായറാഴ്ച ആരോപിച്ചിരുന്നു.
Keywords: News, National, New Delhi, Nirmala Sitharaman, DMK, Ram Temple, Supreme Court, SC Notice, Supreme Court notice to Tamil Nadu for 'banning' Ram Mandir telecast.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.