പാര്‍ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം സംബന്ധിച്ച മാർഗനിര്‍ദേശം, കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതി നോടീസ്
Jan 25, 2022, 16:41 IST
ന്യൂഡെല്‍ഹി: (www.kvartha.com 25.01.2022) തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ടികള്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍കാരിനും തിരഞ്ഞെടുപ്പ് കമീഷനും സുപ്രീം കോടതി നോടീസ് അയച്ചു. ഗൗരവമായ പ്രശ്നമാണിതെന്ന് കോടതി വിശേഷിപ്പിച്ചു. ഇത്തരം വാഗ്ദാനങ്ങള്‍ സാധാരണ ബജറ്റിന് അപ്പുറത്തേക്ക് പോകുന്നുവെന്നും പറഞ്ഞു. നാലാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സര്‍കാരും റിപൊര്‍ട്ട് നല്‍കണം.
ഈ വിഷയത്തില്‍ മാര്‍ഗനിർദേശങ്ങൾ രൂപീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ ഒരു യോഗം നടത്തിയെന്നും അതിന്റെ തീരുമാനം അറിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയ പാര്‍ടികളോട് കമീഷന്‍ അഭിപ്രായം ആരാഞ്ഞു, അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ടികളും പൊതുഫൻഡ് ദുരുപയോഗം ചെയ്യുകയും സംസ്ഥാനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായ സമര്‍പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗാണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരായത്.
പൊതുഫൻഡില്‍ നിന്ന് യുക്തിരഹിതമായ സൗജന്യങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത രാഷ്ട്രീയ പാര്‍ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പിടിച്ചെടുക്കാനും കമീഷനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തിരഞ്ഞെടുപ്പ് കമീഷന്റെ നിയമങ്ങള്‍ അവഗണിച്ച് രാഷ്ട്രീയ പാര്‍ടികള്‍ പൗരന്മാരുടെ പണം ദുരുപയോഗം ചെയ്യുകയാണ്, ഹര്‍ജിയില്‍ പറയുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് പൊതു ഫൻഡില്‍ നിന്ന് യുക്തിരഹിതമായ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുമെന്നും വിതരണം ചെയ്യുമെന്നും പ്രഖ്യാപിക്കുന്നത് വോടെർമാരെ അനാവശ്യമായി സ്വാധീനിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ ബാധിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി ഇല്ലാതാക്കും. തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രവണത ജനാധിപത്യ മൂല്യങ്ങളുടെ നിലനില്‍പ്പിന് ഏറ്റവും വലിയ ഭീഷണി മാത്രമല്ല, ഭരണഘടനയുടെ ആത്മാവിനെ വ്രണപ്പെടുത്തുകയും ചെയ്യുന്നു - അശ്വിനി ഉപാധ്യായ ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പാര്‍ടികള്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
അധികാരത്തില്‍ തുടരാന്‍ ഖജനാവിന്റെ ചിലവില്‍ വോടെർമാർക്ക് കൈക്കൂലി നല്‍കുന്നതിന് സമാനമായ അധാര്‍മിക സമ്പ്രദായം എന്നാണ് ഹര്‍ജിക്കാരന്‍, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ വിശേഷിപ്പിച്ചത്. ജനാധിപത്യ തത്വങ്ങളും സമ്പ്രദായങ്ങളും സംരക്ഷിക്കാന്‍ ഇത് ഒഴിവാക്കണം- ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
< !- START disable copy paste -->

Keywords: Supreme Court notice to the Center and the Election Commission on the direction of the parties regarding their election promises, National, Newdelhi, News, Top-Headlines, Political party, Election, Supreme Court, Central Government, Democracy, Fund, BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.