CAA | പൗരത്വ ഭേദഗതി നിയമത്തിന് തല്‍ക്കാലം സ്റ്റേ ഇല്ല; മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്‍കി സുപ്രിംകോടതി

 


ന്യൂഡെല്‍ഹി: (KVARTHA) വിവാദമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) സ്റ്റേ ചെയ്യാതെ സുപ്രിംകോടതി. കേന്ദ്ര സര്‍കാരിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്‍കി.

സിഎഎ ആരുടെയും പൗരത്വം റദ്ദാക്കുന്നില്ലെന്നും ഹര്‍ജികള്‍ മുന്‍വിധിയോടെയാണെന്നും കേന്ദ്ര സര്‍കാര്‍ കോടതിയില്‍ വാദിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു കേന്ദ്രം. സമയം ചോദിക്കാന്‍ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രിംകോടതിയും പറഞ്ഞു. കേസില്‍ കക്ഷികള്‍ക്ക് നോടീസ് അയക്കാമെന്നും വ്യക്തമാക്കി.

കേന്ദ്രം പൗരത്വ ഭേദഗതിയില്‍ നാല് വര്‍ഷത്തിന് ശേഷമാണ് വിജ്ഞാപനം ഇറക്കിയതെന്നും സി എ എ സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിക്കാരില്‍ ഒരാളായ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നത്. വിജ്ഞാപനം സ്റ്റേ ചെയ്തശേഷം വാദം കേട്ടുകൂടെയെന്നും ലീഗിന്റെ അഭിഭാഷകന്‍ ചോദിച്ചിരുന്നു. ആര്‍ക്കെങ്കിലും പൗരത്വം കിട്ടിയാല്‍ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും വാദിച്ചു.

മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന നടപടിയെന്നും സ്റ്റേ നല്‍കിയാല്‍ അഭയാര്‍ഥികളുടെ അവകാശം ലംഘിക്കപ്പെടുമെന്നും കേന്ദ്രം വാദിച്ചു. തുടര്‍ന്ന്, സ്റ്റേ വേണമെന്ന അപേക്ഷകളില്‍ ഏപ്രില്‍ 9ന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതുവരെ പൗരത്വം നല്‍കില്ലെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയില്ല.

CAA | പൗരത്വ ഭേദഗതി നിയമത്തിന് തല്‍ക്കാലം സ്റ്റേ ഇല്ല; മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്‍കി സുപ്രിംകോടതി

പൗരത്വ നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ആകെ 236 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്. സി പി എം, സി പി ഐ, ഡിവൈഎഫ്‌ഐ, മുസ്ലീം ലീഗ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. പൗരത്വ നിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍കാര്‍ ഉറപ്പ് നല്‍കിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ചട്ടം വിജ്ഞാപനം ചെയ്തതാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.

Keywords: News, National, National-News, Malayalam-News, Supreme Court, Centre, Three Weeks, Respond, Plea, Seeking, Stay, CAA Implementation, Citizenship Amendment Act, National News, Supreme Court gives Centre three weeks to respond to pleas seeking stay on CAA implementation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia