ന്യൂഡല്‍ഹി: (www.kvartha.com 20/01/2015) ഡല്‍ഹിയിലെ കനത്ത മൂടല്‍ മഞ്ഞിനെതുടര്‍ന്ന് ചുവന്ന ബീക്കണ്‍ ലൈറ്റുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി. ഇനി മുതല്‍ ഡല്‍ഹിയിലെ സായുധ സേനയ്ക്കും, അത്യാഹിത വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും പോലീസിനും ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാം.
നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിച്ചിരുന്ന നീല ബീക്കണ്‍ ലൈറ്റുകള്‍ കനത്ത മൂടല്‍മഞ്ഞിലും പൊടിപടലങ്ങളിലും അവ്യക്തമായി മാത്രമേ കാണാനാകൂവെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജിയെതുടര്‍ന്നാണ് സുപ്രീം കോടതി വിധി.
2013 ഡിസംബറില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്രയാണ് കോടതിയെ സമീപിച്ചത്. റേലൈ സിദ്ധാന്തവും അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചു. ചുവന്ന പ്രകാശത്തിന് മറ്റ് നിറങ്ങളേക്കാള്‍ വേവ് ലെങ്ത് കൂടുതലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റേലൈ സിദ്ധാന്തം.
ഉന്നത ഭരണഘടന പദവിയിലിരിക്കുന്നവരുടെ വാഹനങ്ങളില്‍ മാത്രമെ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിക്കാന്‍ പാടുള്ളുവെന്നായിരുന്നു 2013ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.
SUMMARY: Modifying its earlier order, the Supreme Court on Monday again allowed the police in the capital, armed forces, emergency vehicles and ambulances to use the red beacon after it found merit in the Delhi government's plea that the blue beacon, which was permitted earlier, was not visible in the Capital's fog and dust.
Keywords: Red Beacon Light, Delhi, Supreme Court of India,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.