Supreme Court | ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വേയ്ക്ക് അനുമതി നല്‍കി സുപ്രീംകോടതി
Aug 4, 2023, 16:54 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വേയ്ക്ക് അനുമതി നല്‍കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഗ്യാന്‍വാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തട്ടെ എന്നായിരുന്നു ബെഞ്ച് വിധിച്ചത്.
അലഹാബാദ് ഹൈകോടതി വിധിക്കെതിരെ അഞ്ചുമന്‍ ഇന്‍തിസാമിഅ മസ്ജിദ് കമിറ്റി സമര്‍പ്പിച്ച അപീല്‍ തള്ളിയാണ് കോടതിയുടെ ഉത്തരവ്. തങ്ങള്‍ ആദ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കാതെ ഹിന്ദുപക്ഷം ഉന്നയിച്ച ഈ ഇടക്കാല ആവശ്യം അനുവദിക്കരുതെന്നായിരുന്നു പള്ളി കമിറ്റിയുടെ വാദം. ഇതാണ് സുപ്രീംകോടതി തള്ളിയത്.
പള്ളിയിലെ നമസ്‌കാരത്തിന് എന്തു സംഭവിക്കുമെന്ന് ചോദിച്ച പള്ളി കമിറ്റിയുടെ അഭിഭാഷകന്‍ ഹുസൈഫ അഹ് മദിയോട് അതിനുള്ള അനുവാദം തുടരുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പ്രതികരിച്ചു. സര്‍വേ അലഹാബാദ് ഹൈകോടതി നിരീക്ഷണത്തിനും എ എസ് ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനും വിധേയമാണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
എ എസ് ഐ അഡീഷനല്‍ ഡയറക്ടര്‍ ജെനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍വേയുടെ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്. ഈ സത്യവാങ് മൂലത്തിന് പുറമെ എ ഡി ജി അലോക് ത്രിപാഠി കോടതിക്ക് നല്‍കിയ ഉറപ്പ് ഹൈകോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വേയില്‍ പര്യവേക്ഷണവും കെട്ടിടത്തിന് നാശവുമുണ്ടാകുമെന്ന് ഹൈകോടതി ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ പര്യവേക്ഷണം നടത്തുകയില്ലെന്നും പള്ളിക്ക് കേടുപാടുകളുണ്ടാകില്ലെന്നും എ എസ് ഐക്ക് വേണ്ടി ഹാജരായ എ ഡി ജി അലോക് ത്രിപാഠിയും കേന്ദ്ര സര്‍കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജെനറലും വ്യക്തമാക്കിയിട്ടുണ്ട്.
ശാസ്ത്രീയമായ അന്വേഷണം നടത്താന്‍ ഗ്യാന്‍വാപി പള്ളിയുടെ ചുമരുകള്‍ക്ക് താഴെ കുഴിക്കരുതെന്ന അലഹാബാദ് ഹൈകോടതി വിധി സുപ്രീംകോടതി വിധിയിലും ആവര്‍ത്തിച്ചു. വാരാണസി ഗ്യാന്‍വാപി പള്ളി പരിസരത്ത് ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍വേ നടത്താന്‍ വരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തായിരുന്നു അഞ്ചുമന്‍ ഇന്‍തിസാമിഅ മസ്ജിദ് കമിറ്റി ഹൈകോടതിയെ സമീപിച്ചത്.
എന്നാല്‍ പുരാവസ്തു വകുപ്പ് സര്‍വേ ആവശ്യമാണെന്നായിരുന്നു അലഹാബാദ് ഹൈകോടതിയുടെ വിധി. പള്ളിയില്‍ പുരാവസ്തു വകുപ്പ് നടത്തുന്ന ശാസ്ത്രീയ സര്‍വേ നീതിയുടെ താല്‍പര്യത്തിന് ആവശ്യമാണെന്നും ഹിന്ദുക്കള്‍ക്കും മുസ്ലിഭങ്ങള്‍ക്കും ഗുണകരമായിരിക്കുമെന്നും വ്യക്തമാക്കിയാണ് സര്‍വേക്കെതിരെ അഞ്ചുമന്‍ ഇന്‍തിസാമിഅ മസ്ജിദ് കമിറ്റി സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളിയത്. ഇതിനെതിരെയാണ് മസ്ജിദ് കമിറ്റി സുപ്രീംകോടതിയിലെത്തിയത്.
അലഹാബാദ് ഹൈകോടതി വിധിക്കെതിരെ അഞ്ചുമന്‍ ഇന്‍തിസാമിഅ മസ്ജിദ് കമിറ്റി സമര്‍പ്പിച്ച അപീല്‍ തള്ളിയാണ് കോടതിയുടെ ഉത്തരവ്. തങ്ങള്‍ ആദ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കാതെ ഹിന്ദുപക്ഷം ഉന്നയിച്ച ഈ ഇടക്കാല ആവശ്യം അനുവദിക്കരുതെന്നായിരുന്നു പള്ളി കമിറ്റിയുടെ വാദം. ഇതാണ് സുപ്രീംകോടതി തള്ളിയത്.
പള്ളിയിലെ നമസ്‌കാരത്തിന് എന്തു സംഭവിക്കുമെന്ന് ചോദിച്ച പള്ളി കമിറ്റിയുടെ അഭിഭാഷകന്‍ ഹുസൈഫ അഹ് മദിയോട് അതിനുള്ള അനുവാദം തുടരുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പ്രതികരിച്ചു. സര്‍വേ അലഹാബാദ് ഹൈകോടതി നിരീക്ഷണത്തിനും എ എസ് ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനും വിധേയമാണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
എ എസ് ഐ അഡീഷനല്‍ ഡയറക്ടര്‍ ജെനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍വേയുടെ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്. ഈ സത്യവാങ് മൂലത്തിന് പുറമെ എ ഡി ജി അലോക് ത്രിപാഠി കോടതിക്ക് നല്‍കിയ ഉറപ്പ് ഹൈകോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വേയില്‍ പര്യവേക്ഷണവും കെട്ടിടത്തിന് നാശവുമുണ്ടാകുമെന്ന് ഹൈകോടതി ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ പര്യവേക്ഷണം നടത്തുകയില്ലെന്നും പള്ളിക്ക് കേടുപാടുകളുണ്ടാകില്ലെന്നും എ എസ് ഐക്ക് വേണ്ടി ഹാജരായ എ ഡി ജി അലോക് ത്രിപാഠിയും കേന്ദ്ര സര്‍കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജെനറലും വ്യക്തമാക്കിയിട്ടുണ്ട്.
ശാസ്ത്രീയമായ അന്വേഷണം നടത്താന്‍ ഗ്യാന്‍വാപി പള്ളിയുടെ ചുമരുകള്‍ക്ക് താഴെ കുഴിക്കരുതെന്ന അലഹാബാദ് ഹൈകോടതി വിധി സുപ്രീംകോടതി വിധിയിലും ആവര്‍ത്തിച്ചു. വാരാണസി ഗ്യാന്‍വാപി പള്ളി പരിസരത്ത് ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍വേ നടത്താന്‍ വരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തായിരുന്നു അഞ്ചുമന്‍ ഇന്‍തിസാമിഅ മസ്ജിദ് കമിറ്റി ഹൈകോടതിയെ സമീപിച്ചത്.
Keywords: Supreme Court allows non-invasive survey of Gyanvapi mosque, New Delhi, News, Gyanvapi Mosque, Supreme Court, Survey, Religion, Appeal, Allahabad HC, Petition, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.