SC Order | പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഒക്ടോബര്‍ 31ലേക്ക് മാറ്റി
Sep 12, 2022, 19:38 IST
ന്യൂഡെല്‍ഹി: (www.kvartha.com) 2019 ലെ പൗരത്വ ഭേദഗതി നിയമത്തെ (CAA) ചോദ്യം ചെയ്തുള്ള 200-ലധികം പൊതുതാല്‍പര്യ ഹര്‍ജികളുടെ (PIL) വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഒക്ടോബര്‍ 31 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് യു യു അധ്യക്ഷനായ ജഡ്ജിമാരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിഎഎയ്ക്കെതിരായ ഹര്‍ജികള്‍ ആദ്യം സുപ്രീം കോടതിയില്‍ വാദം കേട്ടത് 2019 ഡിസംബര്‍ 18 നാണ്. ഇത് അവസാനമായി വാദം കേട്ടത് 2021 ജൂണ്‍ 15 നാണ്. സിഎഎ 2019 ഡിസംബര്‍ 11 ന് പാര്‍ലമെന്റ് പാസാക്കി, അതിനുശേഷം രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. 2020 ജനുവരി 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.
ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേഷ്, ഓള്‍ ഇന്‍ഡ്യ മജ്ലിസ്-ഇ-ഇതിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി, കോണ്‍ഗ്രസ് നേതാവ് ദേബബ്രത സൈകിയ, സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് ഹേറ്റ്, അസം അഡ്വകേറ്റ്‌സ് അസോസിയേഷന്‍ തുടങ്ങി നിരവധി പേരാണ് ഈ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. 2020-ല്‍, സിഎഎയെ ചോദ്യം ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമായി കേരള സര്‍കാരും സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
സിഎഎ പ്രകാരം, 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്‍ഡ്യയിലെത്തിയ അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വം നല്‍കാനുള്ള വ്യവസ്ഥയുണ്ട്. സുപ്രീം കോടതി നേരത്തെ കേന്ദ്രത്തിന് നോടീസ് അയക്കുകയും കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ നിയമം സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.
2020 മാര്‍ചില്‍, ഒരു ഇന്‍ഡ്യന്‍ പൗരന്റെയും നിയമപരമോ ജനാധിപത്യപരമോ മതേതരമോ ആയ അവകാശങ്ങളെ ബാധിക്കാത്ത നിയമമാണ് സിഎഎ എന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പിച്ചു. മതേതരത്വത്തിന്റെ ലംഘനം, ആര്‍ടികിള്‍ 21 (ജീവിക്കാനുള്ള അവകാശം), 15 (മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം തടയല്‍), 19 (അവകാശം) എന്നിവ ഉള്‍പെടെ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിഎഎയെ എതിര്‍ത്ത ഹര്‍ജി നല്‍കിയിട്ടുള്ളത്.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, Supreme Court of India, Court Order, Verdict, CAA, Supreme Court adjourns hearing of PILs opposing CAA to October 31.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.