Sunny Leone | കനത്ത മഴയില്‍ മെഴ്സിഡസ് അടക്കം 3 ആഡംബര കാറുകള്‍ നഷ്ടമായി; വിതുമ്പലുമായി സണ്ണി ലിയോണ്‍
Aug 10, 2023, 13:39 IST
മുംബൈ: (www.kvartha.com) അടുത്തിടെ ഉണ്ടായ മുംബൈയിലെ പേമാരിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന് ് മൂന്ന് ആഡംബര കാറുകളാണ് നഷ്ടപ്പെട്ടത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇത് വ്യക്തമാക്കിയത്.
മുംബൈയിലെ മഴയില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് കാറുകള്‍ നഷ്ടപ്പെട്ടുവെന്ന് സണ്ണി പറയുന്നു. അതിലൊന്ന് ഇറക്കുമതി ചെയ്ത എട്ട് സീറ്റുകളുള്ള മെഴ്സിഡസ് ട്രക് ആയിരുന്നു എന്നതാണ് സങ്കടം. വലിയ നികുതി നല്‍കിയാണ് അത് ഇറക്കുമതി ചെയ്തത്. എന്തായാലും അത് ഏറെ സങ്കടമുണ്ടാക്കി.
എന്നാല്‍ അതില്‍ വലിയ കാര്യമില്ല. ഭൗതികമായ വസ്തുക്കള്‍ നഷ്ടമായാല്‍ പിന്നീട് വീണ്ടും വാങ്ങാം. ആര്‍ക്കും ആപത്തൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വസിക്കാമെന്ന് താരം പറയുന്നു. മുംബൈയിലെ മഴക്കാലത്തിന്റെ തീവ്രതയെക്കുറിച്ച് തനിക്ക് വലിയ അറിവ് ഇല്ലായിരുന്നുവെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.
മണ്‍സൂണിന് വേണ്ടി നിര്‍മിച്ച ഇന്‍ഡ്യന്‍ നിര്‍മിത ട്രകാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് എന്ന് സണ്ണി പറയുന്നു. അന്ന് മറ്റ് കാറുകള്‍ നശിക്കാന്‍ കാരണം തന്നെ ഇവിടുത്തെ കാലവസ്ഥയെക്കുറിച്ച് ധാരണയില്ലാതെ തെറ്റായ വാഹനങ്ങളാണ് ഞാന്‍ വാങ്ങിയത് എന്നത് കൊണ്ടാണ്. ഇപ്പോള്‍ അത് പരിഹരിച്ച് ഇന്‍ഡ്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
ഇന്‍ഡ്യയിലേക്ക് വന്ന കാലത്ത് താന്‍ മണ്‍സൂണ്‍ ഇഷ്ടപ്പെട്ടിരുന്നു. മഴ എന്നും തണുപ്പുള്ള കാലവസ്ഥ സൃഷ്ടിക്കും അത് എനിക്കിഷ്ടമാണ്. മുംബൈയില്‍ വന്ന സമയത്ത് കടലിന് അടുത്ത വീട്ടിലാണ് താമസിച്ചത്. അതിന്റെ ചുമരുകള്‍ എന്നും ഈര്‍പത്തോടെയിരുന്നുവെന്നും സണ്ണി പറയുന്നു.
അതേ സമയം മുംബൈയിലെ മണ്‍സൂണ്‍ സീസണില്‍ സെലിബ്രിറ്റികളും സാധാരണക്കാരും ഒരുപോലെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ് സണ്ണിയുടെ അനുഭവം. ഒരു കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നഗരമാണ് മുംബൈ. ഇത് പ്രകൃതിക്ഷോഭത്തിന് മുന്നില്‍ ഏറ്റവും സമ്പന്നര്‍ പോലും ചിലപ്പോള്‍ ദുര്‍ബലരാകുമെന്നാണ് തെളിയിക്കുന്നതെന്നാണ് ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ പറയുന്നത്.
Keywords: News, National, National-News, Lifestyle & Fashion, Sunny Leone, Losed, Luxury Cars, Mumbai Rains,Vehicles, Mercedes, Sunny Leone cries after losing 3 luxury cars to Mumbai rains.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.