Himachal CM | സുഖ്വീന്ദര്‍ സിംഗ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാകും; സുപ്രധാന പദവിയിലെത്തുന്നത് 4 തവണ എംഎല്‍എയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ നേതാവ്
Dec 10, 2022, 18:44 IST
ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണ സമിതിയുടെ തലവന്‍ സുഖ്വീന്ദര്‍ സിംഗ് സുഖുവിനെ അടുത്ത മുഖ്യമന്ത്രിയായി നിയമിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഹമീര്‍പൂര്‍ ജില്ലയിലെ നദൗനില്‍ നിന്നുള്ള എംഎല്‍എയാണ് 58 കാരനായ സുഖു. ഞായറാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌തേക്കും.
ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായ സുഖു, നാല് തവണ എംഎല്‍എയായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവാണ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിംഗ്, നിയമസഭയിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരും മുഖ്യമന്ത്രി പദത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നു. അതേസമയം, പ്രതിഭാ സിംഗ് മുഖ്യമന്ത്രിയാകില്ലെന്ന് അറിഞ്ഞതോടെ അവരുടെ അനുയായികള്‍ പാര്‍ടി കേന്ദ്ര നിരീക്ഷകര്‍ താമസിക്കുന്ന ഹോടലിന് മുന്നില്‍ പ്രതിഷേധിച്ചു.
വീര്‍ഭദ്ര സിങ്ങിന്റെ പേരിലാണ് തെരഞ്ഞെടുപ്പില്‍ പോരാടിയതെന്നും വിജയിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അകറ്റി നിര്‍ത്തുന്നത് അപകടം ചെയ്യുമെന്നും പ്രതിഭാ സിങ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാല്‍ പാര്‍ടിയുടെ പുതിയ എംഎല്‍എമാരില്‍ അവര്‍ക്ക് ജനപിന്തുണയില്ല. അതിനാലാണ് അവരെ ഒഴിവാക്കിയതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വീര്‍ഭദ്ര സിംഗിന്റെ മകന്‍ വിക്രമാദിത്യ സിംഗിന് പ്രധാന പദവി നല്‍കാനാണ് സാധ്യതയെന്ന് വൃത്തങ്ങള്‍ അറിയിച്ചു
വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് ഹൈകമാന്‍ഡ് യോഗത്തില്‍, നിയമസഭാ കക്ഷി നേതാവിനെ തെഞ്ഞെടുക്കാന്‍ പാര്‍ടി അധ്യക്ഷന് എംഎല്‍എമാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയായി സുഖുവിന്റെ പേര് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് അംഗീകരിച്ചുവെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ 68ല്‍ 40 സീറ്റുകള്‍ നേടി ബിജെപിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

Keywords: Latest-News, National, Top-Headlines, Political-News, Politics, Congress, Himachal-Elections, Himachal Pradesh, Assembly Election, Sukhvinder Sukhu, Sukhvinder Sukhu To Be Himachal Chief Minister: Sources.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.