കൊല്ലപ്പെടുന്നതിന്റെ തലേന്ന് സുനന്ദയെ കാണാനെത്തിയ വ്യക്തി ആരാണ്?

 


ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) കൊല്ലപ്പെടുന്നതിന്റെ തലേന്ന് സുനന്ദ പുഷ്‌കര്‍ ഡല്‍ഹിയിലെ ലൂട്ട്യെനിലെത്തി ഒരാളെ കണ്ടിരുന്നു. ഇതാരാണെന്നും കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്നും ചോദിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി.

മന്ത്രിമാരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ കൊല്ലപ്പെടുകയും ആ കേസുകള്‍ ഇല്ലാതാവുകയും ചെയ്താല്‍ എങ്ങനെയാണ് നിര്‍ഭയകള്‍ക്ക് നീതി ലഭിക്കുക എന്നും സ്വാമി ചോദിച്ചു. സ്ഥിതി ഇങ്ങനെയാണെങ്കില്‍ ദിനം പ്രതി ഓരോ നിര്‍ഭയ കേസുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും സ്വാമി പറഞ്ഞു.

മരിക്കുന്നതിന്റെ തലേന്ന് ജനുവരി 16ന് ഡല്‍ഹിയിലെ ലൂട്ട്യെനില്‍ സുനന്ദ കണ്ടയാള്‍ ആരാണെന്ന് ഉടന്‍ വ്യക്തമാക്കുമെന്നും സ്വാമി ട്വിറ്ററിലൂടെ പറഞ്ഞു.

കൊല്ലപ്പെടുന്നതിന്റെ തലേന്ന് സുനന്ദയെ കാണാനെത്തിയ വ്യക്തി ആരാണ്?സുനന്ദയുടെ കൊലപാതകിയെ ശശി തരൂരിന് അറിയാമെന്ന് സ്വാമി നേരത്തേ വ്യക്തമാക്കിയിരുന്നു.

SUMMARY: New Delhi: In an apparent reference to the Sunanda Pushkar death case, Bharatiya Janata Party (BJP) leader Subramanian Swamy on Wednesday said, “If high profile women married to Ministers are murdered & case is buried then there will a Nirbhaya case every day.”

Keywords: Sunanda Tharoor, Shashi Tharoor, Subrahmaniam swamy, BJP, Delhi, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia