വിദ്യാര്‍ത്ഥിനിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു

 


ഫിറോസാബാദ്(ഉത്തര്‍പ്രദേശ്): ഫിറോസാബാദില്‍ ആറുപേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് റോഡിലെറിഞ്ഞു. ബിഎ ബിരുദവിദ്യാര്‍ത്ഥിനിയായ യുവതിയാണ് ബലാല്‍സംഗത്തിനിരയായത്. ശനിയാഴ്ചയായിരുന്നു സംഭവം.

കോളേജില്‍ നിന്നും മടങ്ങിവരുന്നതിനിടയിലായിരുന്നു സംഭവം. സിര്‍ഷാഗഞ്ചിലാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയ പ്രതികള്‍ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷമാണ് കൂട്ടബലാല്‍സംഗം ചെയ്തത്. പിന്നീട് വിദ്യാര്‍ത്ഥിനിയെ റോഡിലെറിയുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തുപ്രതികള്‍ ബലാല്‍സംഗ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളില്‍ രണ്ട് പേര്‍ വിദ്യാര്‍ത്ഥിനിയുടെ അയല്‍ വാസികളാണ്. ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

SUMMARY: Firozabad, UP: A group of six men abducted a girl student here on Saturday, gangraped her and threw her on the road.

Keywords: National news, Firozabad, UP, Six men, Abducted, Girl student, Saturday, Gangraped, Threw, Road.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia