മംഗലാപുരത്ത് ക്രൈസ്തവ ആരാധനാലയത്തിന് നേര്‍ക്ക് കല്ലേറ്

 


മംഗലാപുരത്ത് ക്രൈസ്തവ ആരാധനാലയത്തിന് നേര്‍ക്ക് കല്ലേറ്
മംഗലാപുരം : നഗരത്തിലെ പ്രസിദ്ധമായ ക്രൈസ്തവ ആരാധനാകേന്ദ്രത്തിന് നേര്‍ക്ക് കല്ലേറുണ്ടായി. പമ്പുവെല്ലിന് സമീപം ഹോളിഹില്ലിലെ ആരാധന കേന്ദ്രത്തിലാണ് അക്രമമുണ്ടായത്. കല്ലേറില്‍ ചില്ലറ നാശനഷ്ടങ്ങളുണ്ട്.

ഞായറാഴ്ച സന്ധ്യയ്ക്ക് പതിവ് പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് അക്രമമുണ്ടായതെന്ന് കരുതുന്നു. യേശുക്രിസ്തുവിന്റെ തിരുരൂപത്തിന് നേര്‍ക്കാണ് കല്ലേറുണ്ടായത്.

തിങ്കളാഴ്ച രാവിലെ സ്ഥലത്തെ വൈദ്യുതി വിളക്കുകള്‍ അണയ്ക്കാന്‍ വന്ന സ്ത്രീയാണ് ആദ്യം സംഭവമറിഞ്ഞത്. വിവരമറിഞ്ഞ് മംഗളൂരു റൂറല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മാധ്യമ പ്രവര്‍ത്തകര്‍ എത്തും മുമ്പ് കല്ലേറില്‍ തകര്‍ന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ എടുത്ത് നീക്കിയിരുന്നു.
മംഗലാപുരത്ത് ക്രൈസ്തവ ആരാധനാലയത്തിന് നേര്‍ക്ക് കല്ലേറ്

Keywords:  Mangalore, Stone Pelting, National 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia