Prisoners in Patiala Jail | നവജ്യോത് സിദ്ദുവിന് കൂട്ടായി ദലേര്‍ മെഹന്തി; പട്യാല ജയിലിലെ പത്താം നമ്പര്‍ വാര്‍ഡിന്റെ താരമൂല്യം ഉയര്‍ന്നു
Jul 16, 2022, 20:22 IST
മൊഹാലി: (www.kvartha.com) നവജ്യോത് സിദ്ദുവിന് കൂട്ടായി ഗായകന്‍ ദലേര്‍ മെഹന്തി വന്നതോടെ പട്യാല ജയിലിലെ പത്താം നമ്പര്‍ വാര്‍ഡിന്റെ താരമൂല്യം ഉയര്‍ന്നു. മുന്‍ ക്രികറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന്റെ അതേ ബാരകിലാണ് 2003-ലെ മനുഷ്യക്കടത്ത് കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ദലേര്‍ മെഹന്ദി കഴിയുന്നത്. പട്യാല ജയില്‍ അധികൃതര്‍ പറയുന്നത്, മെഹന്ദി 10-ാം നമ്പര്‍ വാര്‍ഡിലാണ്, സിദ്ദുവും അവിടെയാണ്. മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സിദ്ദു 1988-ലെ റോഡപകട മരണക്കേസില്‍ ഒരു വര്‍ഷം തടവ് അനുഭവിക്കുകയാണ്. സിദ്ദുവിനെതിരെ നടപടി ആവശ്യപ്പെട്ട ശിരോമണി അകാലിദള്‍ നേതാവ് ബിക്രം മജിതിയ, നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമപ്രകാരം കേസെടുത്ത ശേഷം തൊട്ട് അടുത്തുള്ള ബാരകില്‍ കഴിയുകയാണ്.
ശനിയാഴ്ച, കഠിനമായ കാല്‍മുട്ട് വേദനയുണ്ടെന്ന് സിദ്ദു പരാതിപ്പെട്ടതായും അദ്ദേഹത്തെ പരിശോധിക്കാന്‍ ജയില്‍ ഡോക്ടറെ അയച്ചതായും റിപോര്‍ടുണ്ട്. ഗുരുതരമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായും സിദ്ധുവിന്റെ പ്രശ്നങ്ങള്‍ ശരീരഭാരവുമായി ബന്ധപ്പെട്ടതാണെന്നും റിപോര്‍ടുകള്‍ പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തടി കുറയ്ക്കാന്‍ അദ്ദേഹത്തിന് ജയിലില്‍ ഡയറ്റ് ഫുഡ് നല്‍കിക്കഴിഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ജയില്‍ കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി രണ്ട് പേര്‍ തന്റെ ക്യാഷ് കാര്‍ഡ് ദുരുപയോഗം ചെയ്‌തെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് സിദ്ധുവിന്റെ ബാരകില്‍ നിന്ന് തടവുകാരെ മാറ്റിയിരുന്നു. ഇരുവരും ചേര്‍ന്ന് ക്യാന്റീന്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും 15,000 രൂപ പരിധി ഒരാഴ്ചക്കകം തീര്‍ക്കുകയും ചെയ്തതായും ആരോപിച്ചിരുന്നു. ജയില്‍ അധികൃതരോട് ഇക്കാര്യം പറഞ്ഞിരുന്നു.
പ്രൊബേഷനില്‍ വിട്ടയക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ പട്യാല കോടതി തള്ളിയതിനാല്‍ ജൂലൈ 14 ന് ദലേര്‍ മെഹന്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2018 മാര്‍ചില്‍ ഒരു കീഴ്‌ക്കോടതി മെഹന്ദിക്ക് രണ്ട് വര്‍ഷം തടവും 1,000 രൂപ പിഴയും വിധിച്ചു. ശിക്ഷയ്ക്കെതിരെ ഗായകന്‍ അപീല്‍ സമര്‍പിച്ചിരുന്നു, തുടര്‍ന്ന് മെഹന്ദിയെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. കീഴ്‌ക്കോടതി ഉത്തരവിനെതിരെ അദ്ദേഹം നല്‍കിയ അപീല്‍ കഴിഞ്ഞയാഴ്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി എച് എസ് ഗ്രെവാളിന്റെ കോടതി തള്ളിയിരുന്നു. ഹൈകോടതിയെ സമീപിക്കുമെന്ന് ഗായകന്റെ അഭിഭാഷകന്‍ എല്‍എം ഗുലാത്തി പറഞ്ഞു.
ബക്ഷീഷ് സിംഗ് നല്‍കിയ പരാതിയില്‍ മെഹന്ദിക്കും സഹോദരന്‍ ഷംഷേര്‍ മെഹന്ദിക്കുമെതിരെ പട്യാല പൊലീസ് കേസെടുത്തിരുന്നു. സഹോദരങ്ങള്‍ക്കെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് 30-ലധികം പരാതികളും പിന്നീട് ഉയര്‍ന്നു. അനധികൃതമായി അമേരികയിലേക്ക് കുടിയേറാന്‍ സഹായിക്കുന്നതിനായി സഹോദരങ്ങള്‍ തങ്ങളില്‍ നിന്ന് പണം വാങ്ങിയെന്നും എന്നാല്‍ വാക്ക് പാലിച്ചില്ലെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു.
കാനഡയിലേക്ക് കൊണ്ടുപോകാന്‍ ഗായകന്‍ പണം വാങ്ങിയെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. 1998 ലും 1999 ലും മെഹന്ദി സഹോദരന്മാര്‍ രണ്ട് ട്രൂപുകളെ കൂട്ടിക്കൊണ്ടുപോയി, അതിനിടയില്‍ 10 പേരെ ഗ്രൂപ് അംഗങ്ങളായി യുഎസിലേക്ക് കൊണ്ടുപോയി നിയമവിരുദ്ധമായി അവിടെ താമസിപ്പിച്ചതായും ആരോപണമുണ്ട്. മെഹന്ദി, ഒരു നടിയുടെ കൂട്ടത്തില്‍ യുഎസിലേക്ക് പോയപ്പോള്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ മൂന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ടെന്ന് ആരോപിക്കപ്പെടുന്നു, 1999 ഒക്ടോബറില്‍ മറ്റ് ചില അഭിനേതാക്കളുടെ കൂട്ടത്തില്‍ ഈ സഹോദരന്മാര്‍ ഒരു ട്രൂപ് യുഎസിലേക്ക് കൊണ്ടുപോയി. ന്യൂജേഴ്സിയില്‍ മൂന്ന് ആണ്‍കുട്ടികളെ ഇറക്കിവിട്ടതായും ആരോപണമുണ്ട്. ന്യൂഡെല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഗായകന്റെ ഓഫീസില്‍ പട്യാല പൊലീസ് റെയ്ഡ് നടത്തുകയും മെഹന്ദി സഹോദരന്മാര്‍ക്ക് പണം നല്‍കുകയും ചെയ്തവരുടെ കേസ് ഫയലുകള്‍ പിടിച്ചെടുത്തിരുന്നു.
< !- START disable copy paste -->

Keywords: Latest-News, National, Jail, Punjab, Top-Headlines, Congress, Arrested, Accused, Court, Bail, Criminal Case, Bail Plea, Patiala Jail, Navjot Sidhu, Daler Mehndi, Star Value of Ward No 10 at Patiala Jail Goes Up as Navjot Sidhu Gets Daler Mehndi for Company.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.