കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങി

 


ADVERTISEMENT

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങി. സംസ്ഥാനത്തൊട്ടാകെ 4,36,36,966 വോട്ടര്‍മാരാണുള്ളത്. 224 മണ്ഡലങ്ങളില്‍ മാറ്റുരയ്ക്കുന്നത് 2939 സ്ഥാനാര്‍ത്ഥികളും. വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഉച്ചയോടെ തന്നെ ഫലം പൂര്‍ണമായും പുറത്തുവരുമെന്നാണ് പ്രതീക്ഷ. ജനവിധിയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തുല്യ ശക്തികളായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സംഘടന രൂപീകരിച്ച് രംഗത്തെത്തിയ മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പയും മത്സരരംഗത്തുണ്ട്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ഗ്രൂപ്പ് വഴക്കുമാണ് കോണ്‍ഗ്രസിന് ഭീഷണി.

 സംസ്ഥാനത്തൊട്ടാകെ 52,034 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 10,103 ബൂത്തുകള്‍ അതീവ പ്രശ്‌ന സാധ്യതാ ബൂത്തുകളാണ്. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന പൊലീസിനു പുറമെ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങികോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും ബി.ജെ.പിയും ഒപ്പത്തിനൊപ്പമുണ്ട്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും മകനും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും നേതൃത്വം നല്‍കുന്ന ജെ.ഡി.എസാണ് മറ്റൊരു പ്രധാന ശക്തി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവില്ലെങ്കിലും നിര്‍ണായക ശക്തിയാകാന്‍ ജെ.ഡി.എസിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍, അയല്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവരാണ് കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനെത്തിയത്. മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിംഗ്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി എന്നിവര്‍ ബി.ജെ.പിക്കുവേണ്ടി പ്രചാരണത്തിനെത്തി. മെയ് എട്ടിനാണ് വോട്ടെണ്ണല്‍.

Keywords : Karnataka , Assembly polls,  BJP,  Congress, JDS , Janatha Party , Chief Minister, B S Yeddyurappa,  Sonia Gandhi , Rahul Gandhi, Gujarat Chief Minister Narendra Modi. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia