ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സമര്‍പിക്കും: അഭിഭാഷകന് ദീപക് പ്രകാശ്
May 17, 2013, 12:40 IST
ADVERTISEMENT
ന്യൂഡല്‍ഹി: ഐപിഎല്‍ ക്രിക്കറ്റില്‍ ഒത്തുകളി നടത്തിയ കുറ്റത്തില്‍ അറസ്റ്റിലായ മലയാളി പേസ്ബൗളര്‍ ശ്രീശാന്ത് ശനിയാഴ്ച ജാമ്യാപേക്ഷ സമര്‍പിക്കും. ശ്രീശാന്തിനെ കാണാന്‍ കുടുംബാംഗങ്ങള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ശ്രീശാന്തിനെ കാണാനുള്ള അനുമതി ലഭിക്കുകയാണെങ്കില്‍ വെള്ളിയാഴ്ച തന്നെ കുടുംബാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകന് ദീപക് പ്രകാശ് പറഞ്ഞത്.
ശ്രീശാന്ത് അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ ഡെല്‍ഹി പോലീസ് വെള്ളിയാഴ്ച വിശദമായി ചോദ്യംചെയ്യും. വ്യാഴാഴ്ച അറസ്റ്റിലായ താരങ്ങളെയും വാതുവയ്പുകാരെയും ഡെല്‍ഹി കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് വ്യക്തമായ സൂചന നല്കിയ ശേഷമാണ് ശ്രീശാന്തും, അജിത് ചന്ദിലയും അങ്കിത് ചവാനും ഒത്തുകളിച്ചതെന്നാണ് ഡെല്‍ഹി പോലീസിന്റെ കണ്ടെത്തല്‍ .
മേയ് ഒന്‍പതിന് നടന്ന മത്സരത്തില്‍ ഒത്തുകളിച്ച് ശ്രീശാന്ത് 40 ലക്ഷം വാതുവെപ്പുകാരില്‍ നിന്നും കൈപ്പറ്റിയെന്നാണ് കേസ്. ശ്രീശാന്ത് പോക്കറ്റില്‍ ടവല്‍ ഇട്ടാണ് ഒത്തുകളിക്ക് വാതുവയ്പുകാര്‍ക്ക് സൂചന കൊടുത്തതെന്നും ഡെല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ വാതുവെപ്പുകാര്‍ക്ക് അധോലോകവുമായി ബന്ധമുണ്ടെന്നും ഇതിന്റെ
മുഖ്യ സൂത്രധാരന്‍ വിദേശത്താണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
Keywords: Bail, Sreeshath, Cricket, Player, Arrest, Advocate, Family, Visit, New Delhi, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.