അറസ്റ്റിനു മുമ്പുതന്നെ ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയതായി റിപോര്‍ട്

 


ADVERTISEMENT

ജയ്പൂര്‍: ക്രിക്കറ്റിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീശാന്തിനെ   അറസ്റ്റിനു മുമ്പു തന്നെ  രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്ന് പുറത്താക്കിയിരുന്നതായി റിപോര്‍ട്ട്. കളിക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ശ്രീശാന്തിനെ പുറത്താക്കിയതെന്നാണ്  ടീം അധികൃതര്‍ പറയുന്നത്. ശ്രീശാന്ത് അറസ്റ്റിലാകുന്നതിന് മൂന്നു ദിവസം മുമ്പാണ് (മേയ് 12ന് )അധികൃതര്‍ അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള നടപടി എടുത്തത്.

മേയ് 12ന് ചെന്നൈയ്‌ക്കെതിരെ മത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ ടീമില്‍  തന്നെ കളിപ്പിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡുമായി തര്‍ക്കിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച മീഡിയം പേസര്‍ താനാണെന്ന് പറഞ്ഞാണ് രാഹുലുമായി തര്‍ക്കിച്ചത്. എന്നാല്‍ ആ മത്സരത്തില്‍ ശ്രീശാന്തിനെ കളിപ്പിക്കാന്‍ രാഹുല്‍ തയാറായില്ല. ഇതില്‍ കുപിതനായ ശ്രീ, ടീം അധികൃതരോടും രാഹുല്‍ ദ്രാവിഡിനോടും വഴക്കുണ്ടാക്കി.

ഇതേത്തുടര്‍ന്ന് മത്സര ശേഷം ശ്രീശാന്ത് ടീമിന്റെ ഭാഗമല്ലെന്നറിയിച്ച അധികൃതര്‍ ശ്രീശാന്തിന് നല്‍കാനുള്ള പണം കൊടുത്തുതീര്‍ക്കുകയും ജയ്പൂരിലുള്ള ടീം ഹോട്ടലില്‍ നിന്ന് ഉടന്‍ തന്നെ ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുമ്പും പലതവണ ശ്രീശാന്ത് ടീം അധികൃതരോട് തട്ടിക്കയറി സംസാരിച്ചിരുന്നു.

അറസ്റ്റിനു മുമ്പുതന്നെ ശ്രീശാന്തിനെ ടീമില്‍ നിന്നും പുറത്താക്കിയതായി റിപോര്‍ട്രാജസ്ഥാന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന് ശ്രീശാന്തിനെ ടീമില്‍ ഉള്‍പെടുത്തുന്നതിനോട്  താല്‍പര്യമില്ലായിരുന്നു. മേയ് 9ന് പഞ്ചാബിനെതിരായ മത്സരത്തില്‍ ടീം അധികൃതരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാഹുല്‍ ദ്രാവിഡ്, ശ്രീശാന്തിനെ അന്തിമ ഇലവനില്‍ ഉള്‍പെടുത്തിയത്. ആ മത്സരത്തിലും  ഒത്തുകളി നടന്നിരുന്നതായി പോലീസ്
വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സഹകളിക്കാരുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയാതിരുന്ന ശ്രീശാന്ത് ടീമില്‍ ഒറ്റപ്പെട്ട നിലയിലുമായിരുന്നു.

Keywords:  Cricket, Sreeshath, Jaipur, Rahul Dravid, Arrest, Cash, Hotel, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia