'സാങ്കേതിക തകരാര്‍' ചൂണ്ടിക്കാണിച്ച് സ്‌പൈസ് ജെറ്റ് ചൊവ്വാഴ്ച ഈ റൂടുകളിലെ വിമാനങ്ങള്‍ റദ്ദാക്കി

 



ഹൈദരാബാദ്: (www.kvartha.com 29.03.2022) സ്പൈസ് ജെറ്റ് ചൊവ്വാഴ്ച പുതുച്ചേരിയില്‍ നിന്ന് ഹൈദരാബാദിലേക്കും ബെംഗ്‌ളൂറിലേക്കും പോകുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി. കോവിഡ്-19 പകര്‍ചവ്യാധി മൂലം രണ്ട് വര്‍ഷത്തെ തടസ്സത്തിന് വിരാമമിട്ട് ഞായറാഴ്ച കൊമേഴ്സ്യല്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. 

'സാങ്കേതിക തകരാര്‍' കാരണം വിമാനങ്ങള്‍ റദ്ദാക്കിയെന്നും ബുധനാഴ്ച സാധാരണ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും സ്‌പൈസ് ജെറ്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

നഗരത്തിലെ ഏക എയര്‍ ഓപറേറ്റര്‍ എന്ന നിലയില്‍, ഹൈദരാബാദില്‍ നിന്ന് ഉച്ചയ്ക്ക് 12.05 ന് പുറപ്പെടുന്ന SG3996 എന്ന ഫ്‌ലൈറ്റ് സ്പൈസ് ജെറ്റ് നടത്തുന്നു. 1.30ന് പുതുച്ചേരിയിലെത്തും. SG3999 എന്ന പേരില്‍ ഉച്ചയ്ക്ക് 1.50ന് ബെംഗ്‌ളൂറിലേക്ക് വിമാനം പുറപ്പെടും. 2.50 ന് അവിടെ എത്തുന്നു. മടക്ക ദിശയില്‍, ഫ്‌ലൈറ്റ് (SG 3998) ബെംഗ്‌ളൂറില്‍ നിന്ന് 3.20 ന് പുറപ്പെട്ട് 4.10 ന് എത്തിച്ചേരുന്നു, 4.30 ന് ഹൈദരാബാദിലേക്ക് ഫ്‌ലൈറ്റ് (SG 3997) ആയി പുറപ്പെട്ട് 6.30 ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും.

'സാങ്കേതിക തകരാര്‍' ചൂണ്ടിക്കാണിച്ച് സ്‌പൈസ് ജെറ്റ് ചൊവ്വാഴ്ച ഈ റൂടുകളിലെ വിമാനങ്ങള്‍ റദ്ദാക്കി


പുനഃരാരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ എങ്ങനെ ഫ്‌ലൈറ്റുകള്‍ റദ്ദാക്കാനാകുമെന്ന് പ്രകോപിതനായ ട്വിറ്റര്‍ ഉപയോക്താവിനോട് പ്രതികരിച്ച സ്‌പൈസ് ജെറ്റ്, 'ഞങ്ങളുടെ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, എന്നാല്‍ ചില സമയങ്ങളില്‍ ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ അത് അസാധ്യമാണ്, റദ്ദാക്കേണ്ടതായി വരുന്നു' എന്ന് പ്രതികരിച്ചു. 

യാത്രക്കാര്‍ക്ക് മുഴുവന്‍ റീഫന്‍ഡും അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള അടുത്ത വിമാനം തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Keywords:  News, National, India, Hyderabad, Flight, Travel & Tourism, Travel, Passengers, spice jet, Cancelled, SpiceJet Cancels Tuesday Flights on These Routes Citing ‘Technical Glitch’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia