Viral Video | മകളോടൊപ്പം സ്‌കൂൾ ചടങ്ങിൽ നൃത്തം ചെയ്ത് അംഗപരിമിതനായ പിതാവ്; നെറ്റിസൻസിന്റെ മനം കവർന്ന് ഹൃദയസ്പർശിയായ വീഡിയോ വൈറൽ
May 3, 2023, 17:04 IST
ന്യൂഡെൽഹി: (www.kvartha.com) പരിശുദ്ധമായ സ്നേഹത്തിന്റെ പ്രതീകമാണ് പിതാവും മകളും തമ്മിലുള്ള ബന്ധം. മകളുടെ ആദ്യ പ്രണയിതാവ് എപ്പോഴും അവളുടെ അച്ഛനായിരിക്കുമെന്നും പറയാറുണ്ട്. ഇതിന്റെ ഉത്തമ ഉദാഹരണമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ.
ദൃശ്യങ്ങളിൽ, അംഗപരിമിതമായ പിതാവ് തന്റെ ചെറിയ മകളോടൊപ്പം അവളുടെ സ്കൂളിലെ ചടങ്ങിൽ നൃത്തം ചെയുന്നത് കാണാം. 'ദ ഫിഗൻ' എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ നിരവധി പേരെ വികാരഭരിതരാക്കി. വേദിയിൽ കൂടെ രണ്ട് പെൺകുട്ടികളും അവരുടെ പിതാക്കളും ഉണ്ടായിരുന്നുവെങ്കിലും അംഗപരിമിതനായ അച്ഛൻ ഏവരുടെയും മനം കവർന്നു.
വീഡിയോ ഏഴ് ലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടിട്ടുണ്ട്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. 'അച്ഛന്മാർ സൂപ്പർ ഹീറോകളാണ്' ഒരു ഉപയോക്താവ് എഴുതി. മറ്റൊരു ഉപയോക്താവ് 'സന്തോഷത്തിന്റെ കണ്ണുനീർ' എന്ന് അഭിപ്രായപ്പെട്ടു.
Keywords: News, Delhi, National, Viral Video, School, Social Media, Specially-abled father dances with daughter at her school function.

Despite everything, that dad is with his daughter, he did not make excuses!pic.twitter.com/9RZkwzhdED
— The Figen (@TheFigen_) May 2, 2023
വീഡിയോ ഏഴ് ലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടിട്ടുണ്ട്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. 'അച്ഛന്മാർ സൂപ്പർ ഹീറോകളാണ്' ഒരു ഉപയോക്താവ് എഴുതി. മറ്റൊരു ഉപയോക്താവ് 'സന്തോഷത്തിന്റെ കണ്ണുനീർ' എന്ന് അഭിപ്രായപ്പെട്ടു.
Keywords: News, Delhi, National, Viral Video, School, Social Media, Specially-abled father dances with daughter at her school function.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.