Legal Notice | 'നിയമത്തിന്റെ വഴിയില്‍ നേരിടാനാണ് ഒരുങ്ങുന്നത്'; ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരെ പരാതിയുമായി കുടുംബം

 


ചെന്നൈ: (KVARTHA) അന്തരിച്ച സംഗീത സംവിധായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ (എസ്പിബി) ശബ്ദം ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വഴി അനുമതിയില്ലാതെ പുനഃസൃഷ്ടിച്ചതിനെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. തെലുങ്ക് സിനിമ 'കീട കോള'യുടെ നിര്‍മാതാക്കള്‍ക്കും എസ് പി ബിയുടെ കുടുംബം വക്കീല്‍ നോടീസ് അയച്ചു.

കീഡ കോള സിനിമയുടെ നിര്‍മാതാവിനോടും സംഗീതസംവിധായകനോടും ക്ഷമാപണം നടത്തണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും, റോയല്‍റ്റി തുക പങ്കുവയ്ക്കണം എന്നിവ ആവശ്യപ്പെട്ടാണ് എസ് പി ബിയുടെ മകന്‍ എസ് പി കല്യാണ് ചരണ്‍ വക്കീല്‍ നോടീസ് അയച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ നിയമത്തിന്റെ വഴിയില്‍ നേരിടാനാണ് ഒരുങ്ങുന്നതെന്ന് ചരണ്‍ പറഞ്ഞു.

അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ കുടുംബത്തിന്റെ പിന്തുണയുണ്ടാകും. എന്നാല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇത് ചെയ്യുന്നതില്‍ നിരാശരാണെന്ന് നോടീസില്‍ എസ് പി ബി കുടുംബം പറയുന്നു.

'ഏത് സാങ്കേതികവിദ്യയും മനുഷ്യരാശിക്ക് പ്രയോജനപ്പെടണം, പക്ഷെ ആരുടെയെങ്കിലും ഉപജീവന മാര്‍ഗം അത് തടയരുത്. ഈ സാഹചര്യത്തില്‍ എസ് പി ബിയുടെ പാരമ്പര്യം തുടരാന്‍ നിയമപരമായ വഴി തന്നെ തേടുവാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ അനുവാദം ഇല്ലാതെ ശബ്ദം ഉപയോഗിച്ചുവെന്നത് വ്യക്തമാണ്. ഈ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നതില്‍ കുടുംബം താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. അതേസമയം ഇതിനെതിരെ നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും - എസ് പി ചരണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

Legal Notice | 'നിയമത്തിന്റെ വഴിയില്‍ നേരിടാനാണ് ഒരുങ്ങുന്നത്'; ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരെ പരാതിയുമായി കുടുംബം

സമ്മതമോ അനുമതിയോ ഇല്ലാതെ വാണിജ്യ ആവശ്യത്തിന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗായകരുടെ ശബ്ദം ഉപയോഗിക്കുന്ന പ്രവണത തുടര്‍ന്നാലത് ഭാവിയിലെ മറ്റു ഗായകരെ ബാധിക്കുമെന്നാണ് എസ് പി ചരണ്‍ പറയുന്നത്.

അന്തരിച്ച ഗായകരുടെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോഗിക്കുന്നത് ധാര്‍മികമാണോ എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന വേളയിലാണ് പുതിയ വിവാദം. അടുത്തിടെ ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ അനുമതിയോടെ അന്തരിച്ച രണ്ട് ഗായകരുടെ ശബ്ദം ലാല്‍ സലാം എന്ന ചിത്രത്തിലെ ഗാനത്തില്‍ ഉപയോഗിച്ചിരുന്നു.

Keywords: News, National, National-News,T op-Headlines, Malayalam-News, Late S P Balasubrahmanyam, SPB, Family, Send, Legal Notice, Producers, Telugu Film, Keedaa Cola, Voice, Recreated, AI, Chennai News, Tamil Nadu, Artificial Intelligence, SPB family sends legal notice to producers of Telugu film 'Keedaa Cola'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia