Found Dead | മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥി മുറിയില്‍ മരിച്ച നിലയില്‍; 'ഈ വര്‍ഷം നടക്കുന്ന 3-ാമത്തെ ആത്മഹത്യ'
Apr 3, 2023, 12:27 IST
മുംബൈ: (www.kvartha.com) മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയും പിഎച്ഡി വിദ്യാര്‍ഥിയുമായ സച്ചിന്‍(32) ആണ് മരിച്ചത്. മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 'ക്ഷമിക്കണം, എനിക്ക് കഴിയില്ല' എന്ന വാട്സ്ആപ് സ്റ്റാറ്റസ് സച്ചിന്‍ ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു.
സ്റ്റാറ്റസ് കണ്ട് സുഹൃത്തുക്കള്‍ റൂമിലെത്തിയപ്പോള്‍, സച്ചിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ വര്‍ഷം സ്ഥാപനത്തില്‍ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിതെന്നും പൊലീസ് അറിയിച്ചു.
ജനുവരി ആദ്യം ചെന്നൈയിലെ ഐഐടി കാംപസില്‍ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയെയും ഗവേഷക വിദ്യാര്‍ഥിയെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Keywords: News, National, India, Mumbai, Found Dead, Student, Suicide, Police, 'Sorry, I Am Not Good Enough': IIT-Madras Student Dies By Suicide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.