പൊരുതാനുറച്ച് കോണ്‍ഗ്രസ്; തിഹാര്‍ ജയിലില്‍ ഡികെ ശിവകുമാറിനെ സന്ദര്‍ശിച്ച് സോണിയ
Oct 23, 2019, 15:59 IST
ന്യൂഡല്‍ഹി: (www.kvartha.com 23.10.2019) കള്ളപ്പണക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധി സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ മുതിര്‍ന്ന നേതാവ് അംബിക സോണിയക്കൊപ്പമാണ് സോണിയ ഗാന്ധി തിഹാര്‍ ജയലില്‍ എത്തിയത്. ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ജയിലില്‍ കഴിയുന്ന ഡികെ ശിവകുമാറിന് സോണിയ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തതായി സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഡികെയെ മാത്രമല്ല കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെയും ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. നമ്മള്‍ അവരോട് പൊരുതണം, ഇതില്‍ നിന്നെല്ലാം പറത്തുവരണം. സോണിയ ഡികെയോട് പറഞ്ഞതായി സുരേഷ് മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം കേസില്‍ ഡികെ ശിവകുമാറിന് കോടതി ജാമ്യം അനുവദിച്ചു. കര്‍ണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടത്തിന് അതേ നാണയത്തില്‍ മറുപടി കൊടുത്ത ഡികെ ശിവകുമാറിനെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെയാണ് കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്തത്. ഡികെ ശിവകുമാറിന്റെ അറസ്റ്റ് കര്‍ണ്ണാടക കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords; National, New Delhi, News, Sonia Gandhi, Congress, DK Shivakumar, Sonia Gandhi visits Tihar jail to meet DK Shivakumar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.