ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ സോണിയ ഗാന്ധി തിരിച്ചെത്തി

 


ഡെല്‍ഹി: അസുഖത്തെ തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കായി അമേരിക്കയിലേക്ക് പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡെല്‍ഹിയില്‍ തിരിച്ചെത്തി. മകള്‍ പ്രിയങ്ക വദേരയ്‌ക്കൊപ്പമാണ് സോണിയ അമേരിക്കയിലേക്ക് പോയത്. ആഗസ്ത് 26 ന് പാര്‍ലമെന്റില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് സോണിയയെ പനിയും വിറയലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സിലാണ് സോണിയയെ ചികിത്സയ്ക്കായി കൊണ്ടുപോയത്. എന്നാല്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം അന്നുതന്നെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോയിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം കോണ്‍ഗ്രസിലെ പല നേതാക്കളും സോണിയയെ സന്ദര്‍ശിച്ചിരുന്നു.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ സോണിയ ഗാന്ധി തിരിച്ചെത്തികൂടാതെ അസുഖത്തെ തുടര്‍ന്ന് സപ്തംബറില്‍ നടത്താനിരുന്ന സോണിയയുടെ കേരളാ സന്ദര്‍ശനവും മാറ്റിവെച്ചിരുന്നു. പിന്നീടാണ് കൂടുതല്‍ പരിശോധനകള്‍ക്കായി സോണിയ മകള്‍ പ്രിയങ്കയ്‌ക്കൊപ്പം അമേരിക്കയില്‍ പോയത്.

അതേസമയം  എല്ലാ വര്‍ഷവും സാധാരണയായി നടത്തുന്ന വൈദ്യ പരിശോധനയുടെ ഭാഗമായാണ് സോണിയ അമേരിക്കയിലേക്ക് പോയതെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ധന്‍ ത്രിവേദി പറഞ്ഞത്. 2011 ല്‍ സോണിയ അമേരിക്കയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. എന്നാല്‍ അസുഖ വിവരം വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് വൃത്തങ്ങളോ സോണിയയുടെ കുടുംബമോ തയാറായിരുന്നില്ല.

Also Read:
നഷ്ടപ്പെട്ട ഹെല്‍മെറ്റിന് പകരം മോഷണം; കുടുങ്ങിയപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരി

Keywords:  New Delhi, Sonia Gandhi, Treatment, America, Priyanka Gandhi, hospital, Parliament, Food Security bill, Visit, National,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia