മകന്‍ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ പിതാവ് ജീവനോടെ കത്തിച്ചു

 


ADVERTISEMENT

ഭോപാല്‍: മകന്‍ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയുടെ യുവാവിന്റെ പിതാവ് ജീവനോടെ കത്തിച്ചു. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 വയസായ ദളിത് പെണ്‍കുട്ടിയാണ് ക്രൂരതയ്ക്കിരയായി മരണവുമായി മല്ലടിക്കുന്നത്.
വീടിനുപുറത്ത് ജോലിചെയ്യുന്നതിനിടയിലാണ് ഗ്രാമവാസിയായ യുവാവ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മകനെ അറസ്റ്റ് ചെയ്തതില്‍ ക്രുദ്ധനായ പിതാവ് ശനിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തി. 

കൊലപാതകശ്രമത്തിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

മകന്‍ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ പിതാവ് ജീവനോടെ കത്തിച്ചു SUMMARY: Bhopal: In a shocking incident, a 15-year-old Dalit girl was set afire by a youth’s father whose son was arrested by police on molestation charges filed by the victim.

Keywords: National news, Bhopal, Shocking incident, 15-year-old, Dalit girl, Set afire, Youth, Father, Son, Arrested, Police, Molestation charges, Filed, Victim, Reports, Indicate, Dalit girl, Suffered
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia