ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി യുഎസില്‍ നിന്നും കടന്ന ഇന്ത്യക്കാരന്‍ അറസ്റ്റില്‍

 



ഹൈദരാബാദ്: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയശേഷം ആരുമറിയാതെ ഇന്ത്യയിലേയ്ക്ക് കടന്ന ഹൈദരാബാദ് സ്വദേശിയെ സിഐഡി അറസ്റ്റ് ചെയ്തു. 2008ലാണ് കൊലപാതകങ്ങള്‍ നടന്നത്. നെരുസു ലക്ഷ്മി നിവാസ് റാവൂ ആണ് അറസ്റ്റിലായത്. യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ വാണ്ടട് ലിസ്റ്റില്‌പെട്ടയാളാണ് നിവാസ് റാവൂ.

2008 മുതല്‍ ഇയാള്‍ക്കുവേണ്ടി എഫ്.ബി.ഐയും ഇന്റര്‍പോളും സം യുക്തമായി തിരച്ചില്‍ നടത്തിവരികയായിരുന്നു.

ഭാര്യ നെരുസു ജയലക്ഷ്മി, മകന്‍ ശിവ (12), മകള്‍ തേജസ്വി (14) എന്നിവരെയാണ് നിവാസ് റാവൂ കൊലപ്പെടുത്തിയത്. ആദ്യം ഭാര്യയേയാണ് ഇയാള്‍ കൊന്നത്. പിന്നീട് രണ്ട് മണിക്കൂറിനുശേഷം മക്കള്‍ സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ അവരേയും കൊലപ്പെടുത്തുകയായിരുന്നു. അതേദിവസം തന്നെ നിവാസ് റാവൂ ഫ്രാങ്ക്ഫര്‍ട്ട് വഴി ഹൈദരാബാദിലേയ്ക്ക് കടക്കുകയും ചെയ്തു.
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി യുഎസില്‍ നിന്നും കടന്ന ഇന്ത്യക്കാരന്‍ അറസ്റ്റില്‍
രണ്ടാഴ്ചയ്ക്ക് ശേഷമാണ് കൊലപാതകങ്ങള്‍ നടന്നതായി യുഎസ് പോലീസ് കണ്ടെത്തിയത്. ജയലക്ഷ്മിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടുന്നില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും കുട്ടികള്‍ രണ്ടാഴ്ചയായി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതരും റിപോര്‍ട്ട് ചെയ്തതോടെയാണ് പോലീസ് മിച്ചിഗനിലെ നോവിയിലെ വസതിയില്‍ നിന്നും ഇവരുടെ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

നിവാസ് റാവൂവിനെതിരെ യുഎസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പോലീസ് എഫ്.ബി.ഐക്ക് കേസ് കൈമാറുകയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് സിബിഐക്ക് കൈമാറുകയും രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഡി നിവാസ് റാവൂവിനെ കണ്ടെത്തുകയുമായിരുന്നു.

SUMMARY: Hyderabad: The Andhra Pradesh police have arrested a software engineer wanted for allegedly murdering his wife and two children in the United States in 2008.

Keywords: National news, Crime Investigation Department (CID), Nerusu Lakshimi Nivas Rao, Krishna district, Wanted list, Federal Bureau of Investigation (FBI), Hyderabad, Andhra Pradesh police, Arrested, Software engineer, Murdering, Wife, Two children, United States in 2008.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia