ബോംബെ ഹൈകോടതി ജഡ്ജിയുടെ ചേമ്പറില്‍ പാമ്പിനെ കണ്ടെത്തി

 


മുംബൈ: (www.kvartha.com 21.01.2022) ബോംബെ ഹൈകോടതി ജഡ്ജിയുടെ ചേമ്പറില്‍ പാമ്പിനെ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ജസ്റ്റിസ് എന്‍ആര്‍ ബോര്‍കറുടെ ചേമ്പറില്‍ നിന്ന് 4.5 മുതല്‍ 5 അടി വരെ നീളമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. ഈ സമയം ജഡ്ജി ചേമ്പറിലില്ലായിരുന്നു.

ബോംബെ ഹൈകോടതി ജഡ്ജിയുടെ ചേമ്പറില്‍ പാമ്പിനെ കണ്ടെത്തി

കോടതി ജീവനക്കാര്‍ ഹൈക്കോടതി വളപ്പിലെ പോലീസുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് അവര്‍ സര്‍പ്മിത്ര എന്ന എന്‍ജിഒയുമായി ബന്ധപ്പെട്ടു. എന്‍ജിഒയുടെ സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാള്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ കാട്ടിലേക്ക് വിടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷമില്ലാത്ത പാമ്പാണെന്ന് പിടികൂടിയ സന്നദ്ധപ്രവര്‍ത്തകന്‍ പറഞ്ഞു. നഗരത്തില്‍ കോവിഡ്-19 കേസുകളുടെ കുതിച്ചുചാട്ടം കാരണം ഹൈകോടതി വെര്‍ച്വലായാണ് കേസുകളുടെ വാദം കേള്‍ക്കുകയാണ്.
Keywords:  Mumbai, News, National, Snake, Found, Judge, High Court, Chamber, Bombay HC, Snake found outside Bombay HC judge's chamber.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia