സിഖ് വിരുദ്ധ കലാപത്തിന് പ്രത്യേക അന്വേഷണ സംഘം, ബുള്ളറോട് ദയ: സിഖുകാരെ പിന്തുണച്ച് എ.എ.പി

 


ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പങ്കാളിയാകുന്നതിനാല്‍ ദേശീയ പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുകളുമായി മുന്നേറുകയാണ് ആം ആദ്മി പാര്‍ട്ടി. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത് സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഗവര്‍ണര്‍ നജീബ് ജംഗുമായി കൂടിക്കാഴ്ച നടത്തി. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും കേജരിവാള്‍ പറഞ്ഞു. ഇതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും മന്ത്രിസഭ പഠിച്ചുവരികയാണ്.

കൂടാതെ മുന്‍ ഖാലിസ്ഥാന്‍ പോരാളിയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ദേവീന്ദര്‍ പല്‍ സിംഗ് ബുള്ളറോട് ദയകാണിക്കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കേജരിവാള്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. 1993 സെപ്റ്റംബറിലെ സ്‌ഫോടനത്തില്‍ ഒന്‍പതുപേരെ കൊലപ്പെടുത്തിയ കേസിലാണ് ബുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്.

സിഖ് വിരുദ്ധ കലാപത്തിന് പ്രത്യേക അന്വേഷണ സംഘം, ബുള്ളറോട് ദയ: സിഖുകാരെ പിന്തുണച്ച് എ.എ.പി
കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി സിഖ് വിരുദ്ധ കലാപത്തില്‍ ക്ഷമചോദിക്കാന്‍ വിസമ്മതിച്ചതിന് രണ്ട് ദിവങ്ങള്‍ക്ക് ശേഷമാണ് എ.എ.പിയുടെ ശ്രദ്ധേയമായ നീക്കം. കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് കേജരിവാളിന്റെ പ്രഖ്യാപനത്തെ വിവിധ സിഖ് സംഘടനകള്‍ സ്വാഗതം ചെയ്തു.

SUMMARY: New Delhi: The Aam Aadmi Party is going all out to woo the Sikh voters keeping in mind that they could be beneficial to the party's prospects in the upcoming Lok Sabha elections. Delhi Chief Minister Arvind Kejriwal met Lieutenant Governor Najeeb Jung on Wednesday and discussed an SIT probe into the 1984 anti-Sikh riots.

Keywords: Anti Sikh Riots, 1984, Lok Sabha Elections, Delhi CM, Arvind Kejriwal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia