മുന്‍ ഒളിമ്പ്യന്‍ പര്‍ഗത് സിംങും നവജോത് കൗറും കോണ്‍ഗ്രസില്‍ ചേര്‍ന്നു, അടുത്തത് സിദ്ദു?
Nov 28, 2016, 23:55 IST
ന്യൂഡല്‍ഹി: (www.kvartha.com 28.11.2016) മുന്‍ ഒളിമ്പ്യനും അകാലി എം എല്‍ എയുമായിരുന്ന പര്‍ഗത് സിംങും, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജോത് സിദ്ദുവിന്റെ ഭാര്യ നവജോത് കൗറും കോണ്‍ഗ്രസ് ചേര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, മുതിര്‍ന്ന പാര്‍ട്ടി വക്താവ് രണ്‍ദീപ് സര്‍ജ്വാല തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.
ബി ജെ പി എം പിയായിരുന്ന നവജോത് സിദ്ദു മാസങ്ങള്‍ക്ക് മുമ്പാണ് പാര്‍ട്ടി വിട്ടത്. ഇതിന് ശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ സിദ്ദു ആവാസ് ഇ പഞ്ചാബ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുകയും കഴിഞ്ഞ ഞായറാഴ്ച ആം ആദ്മിയില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഭാര്യ നവജോത് കൗര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഞങ്ങള്‍ രണ്ട് ശരീരവും ഒരു ആത്മാവുമാണെന്നാണ് നവജോത് കൗറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ച് സിദ്ദു പ്രതികരിച്ചത്. സിദ്ദുവും വൈകാതെ കോണ്‍ഗ്രസിലെത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ഒരു ശരീരത്തിന് അതിന്റെ ആത്മാവിനെ വിട്ട് കഴിയാനാകില്ലെന്നായിരുന്നു നവജോത് കൗറിന്റെ പ്രതികരണം.
പഞ്ചാബില്‍ അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ട് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Keywords : New Delhi, Congress, BJP, Punjab, Election, National, Sidhus wife Navjot Kaur, ex-Olympian Pargat Singh join Congress ahead of Punjab election.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.