കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
May 13, 2013, 17:49 IST
ADVERTISEMENT
ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ(64) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബാംഗ്ലൂര്‍ കണ്ഡീരവ സ്റ്റേഡിയത്തില്‍ രാവിലെ 11.45ന് നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര് . ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാക്ക വിഭാഗമായ കുറുബ സമുദായത്തില്‍ നിന്നുള്ള ആദ്യത്തേയും സംസ്ഥാനത്തെ 28- ാമത്തെ മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ.
കനത്ത സുരക്ഷയാണ് സ്റ്റേഡിയം പരിസരത്ത് ഏര്‍പെടുത്തിയത്. പതിനായിരങ്ങളാണ് സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കണ്ഡീരവ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മാത്രമാണ് നടത്തിയിട്ടുള്ളത്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് തീരുമാനിക്കും.
മന്ത്രിമാരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും മന്ത്രിസ്ഥാനത്തിനായുള്ള പിടിവലി ശക്തമാണ്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം കണക്കിലെടുത്താണ് പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 224 അംഗ നിയമസഭയില്‍ പരമാവധി 34 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍പെടുത്താന്‍ കഴിയുന്നത്.
ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. സഖ്യകക്ഷികളില്ലാതെ ഒറ്റയ്ക്കു ഭരിക്കുന്നത് ഒന്‍പതു വര്‍ഷത്തിനു ശേഷവുമാണ്. സത്യപ്രതിജ്ഞയ്ക്കു ശേഷം തിങ്കളാഴ്ച തന്നെ ഡല്‍ഹിയിലേക്കു പോകുന്ന സിദ്ധരാമയ്യയും പിസിസി അധ്യക്ഷന്‍ ഡോ. ജി. പരമേശ്വരയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മന്ത്രിസഭാ രൂപീകരണത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്നാണ് റിപോര്‍ട്.
Keywords: Siddaramaiah, Oth, Karnataka, Chief Minister, Bangalore, Congress, Ministers, Sonia Gandhi, Rahul Gandhi, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.