ആം ആദ്മി പാര്‍ട്ടി എസ്.എം.എസിലൂടെ ജനങ്ങളുടെ അഭിപ്രായം തേടുന്നു

 


ന്യൂഡല്‍ഹി: ഡല്‍ഹി ആര് ഭരിക്കണമെന്ന തീരുമാനം ആം ആദ്മി പാര്‍ട്ടി ജനങ്ങള്‍ക്ക് വിടുന്നു. എസ്.എം.എസിലൂടെ അഭിപ്രായം തേടാനാണ് പാര്‍ട്ടിയുടെ തീരുമാനം. കോണ്ഗ്രസ് പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരിക്കണോ വേണ്ടയോ എന്ന ജനങ്ങള്‍ക്ക് തീരുമാനിക്കാം.

ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന 25 ലക്ഷം കത്തുകള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്.

08806110335 എന്ന നമ്പറിലേയ്ക്ക് എസ്.എം.എസിലൂടെ വോട്ട് ചെയ്ത് ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തണമെന്ന് ആം ആദ്മി പാര്‍ട്ടി കണ്വീനര്‍ അരവിന്ദ് കേജരിവാള്‍ അറിയിച്ചു. കൂടാതെ aamaadmipatry.org എന്ന വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടേയും വോട്ടുകള്‍ ചെയ്യണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.

ഇതിനുപുറമെ ഓരോ മുനിസിപ്പല്‍ വാര്‍ഡിലും പൊതുയോഗങ്ങള്‍ നടത്തി പൊതുജന അഭിപ്രായമാരായാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ഞായറാഴ്ചയോടെ പൊതുജന താല്‍പര്യം വ്യക്തമാകുമെന്നും തിങ്കളാഴ്ച സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകുമെന്നും കേജരിവാള്‍ വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടി എസ്.എം.എസിലൂടെ ജനങ്ങളുടെ അഭിപ്രായം തേടുന്നു

SUMMARY: New Delhi: Playing the waiting game, the Aam Aadmi Party (AAP) on Tuesday formally announced that it will seek the opinion of the citizens of Delhi on whether they should form the next government in Delhi with Congress’ support.

Keywords: Aam Aadmi Party, Arvind Kejriwal, Delhi Assembly polls 2013
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia