Tragic Death | വിദ്യാര്‍ഥിനിയെ കോളജ് കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി; 4-ാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍
Dec 6, 2023, 12:44 IST
ബെംഗ്ളൂറു: (KVARTHA) കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു. ശിവമൊഗ്ഗയിലാണ് ദാരുണ സംഭവം. ശരാവതി നഗര്‍ ആദിചുഞ്ചനഗിരി കോളജിലെ പിയു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി മേഘശ്രീ (18) ആണ് മരിച്ചത്.
ദാവനഗരെ ചന്നപുര സ്വദേശിയാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ മേഘശ്രീ. നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമാണ് മകള്‍ ജീവനൊടുക്കാന്‍ കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കോളജ് ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പെണ്‍കുട്ടി പഠിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ചിക്കമംഗളൂറിലും മറ്റൊരം പെണ്‍കുട്ടിക്ക് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു ഗുരുതര പരുക്കേറ്റിരുന്നു. പിഇഎസ്ഐടി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ രചന (18) ആണ് രണ്ടാം നിലയില്‍ നിന്ന് കാല്‍തെറ്റി വീണ് ചികിത്സയിലുള്ളത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.