രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര; അനുവാദമില്ലാതെ ചുംബിച്ചു
Jul 29, 2021, 15:41 IST
മുംബൈ: (www.kvartha.com 29.07.2021) നീലച്ചിത്ര നിര്‍മാണക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി നടി ഷെര്‍ലിന്‍ ചോപ്ര രംഗത്ത്. 2019 മാര്‍ച്ചില്‍ രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഷെര്‍ലിന്‍ ചോപ്രയുടെ ആരോപണം. ലൈംഗിക പീഡനക്കേസില്‍ 2021 ഏപ്രിലില്‍ ഷെര്‍ലിന്‍, രാജ് കുന്ദ്രയ്ക്കെതിരെ പരാതി നല്‍കിയിരുന്നു.
'2019 ന്റെ തുടക്കത്തില്‍, രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജരെ 'ഷെര്‍ലിന്‍ ചോപ്ര ആപ്' എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചു. സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാല്‍ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നും പറഞ്ഞു.
2019 മാര്‍ച്ച് 27 ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു വാചകത്തെച്ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായി. തുടര്‍ന്ന് രാജ് കുന്ദ്ര എന്റെ വീട്ടില്‍ മുന്നറിയിപ്പില്ലാതെ വന്നു. ഞാന്‍ എതിര്‍ത്തുവെങ്കിലും രാജ് കുന്ദ്ര എന്നെ ചുംബിക്കാന്‍ തുടങ്ങി. സംഭ്രമിച്ച ഞാന്‍ രാജ് കുന്ദ്രയെ തള്ളിയിട്ട് വാഷ്റൂമിലേക്ക് ഓടിക്കയറി' ഷെര്‍ലിന്‍ പറഞ്ഞു.
ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്നും മിക്കപ്പോഴും സമ്മര്‍ദത്തിലായിരുന്നുവെന്നും രാജ് കുന്ദ്ര തന്നോട് പറഞ്ഞതായും ഷെര്‍ലിന്‍ അവകാശപ്പെട്ടു.
രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട നീലച്ചിത്രനിര്‍മാണക്കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിനു മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് ഷെര്‍ലിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ തനിക്കു കുറേ കാര്യങ്ങള്‍ അന്വേഷണ സംഘത്തെ അറിയിക്കാനുണ്ടെന്നും നടി നേരത്തേ പറഞ്ഞിരുന്നു.
ജുലൈ 19 ന് ആണ് നീലച്ചിത്ര നിര്‍മാണ വിഡിയോയുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ രാജ്കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
Keywords: Sherlyn Chopra accuses Raj Kundra of immoral assault; 'He kissed me even though I resisted', Mumbai, News, Business Man, Actress, Allegation, Molestation, Bollywood, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.