കള്ളപ്പണം സൂക്ഷിച്ചതിന് പിടിയിലായ ശേഖര്‍ റെഡ്ഡിയെ തിരുപ്പതി ബോര്‍ഡ് മെംബര്‍ സ്ഥാനത്ത് നിന്നും പുറത്താക്കി

 


ഹൈദരാബാദ്: (www.kvartha.com 10.12.2016) കള്ളപ്പണം സൂക്ഷിച്ചതിന് പിടിയിലായ ശേഖര്‍ റെഡ്ഡിയെ തിരുപ്പതി ബോര്‍ഡ് മെംബര്‍ സ്ഥാനത്ത് നിന്നും പുറത്താക്കി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് റെഡ്ഡിയെ പുറത്താക്കിയത്.

കള്ളപ്പണം സൂക്ഷിച്ചതിന് പിടിയിലായ ശേഖര്‍ റെഡ്ഡിയെ തിരുപ്പതി ബോര്‍ഡ് മെംബര്‍ സ്ഥാനത്ത് നിന്നും പുറത്താക്കി

കഴിഞ്ഞ ദിവസമാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമയായ ശേഖര്‍ റെഡ്ഡിയുടെയും സഹൃത്തുക്കളുടേയും വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 106.5 കോടി രൂപയും 38 കോടി വിലമതിക്കുന്ന 127 കിലോഗ്രാം സ്വര്‍ണവും കണ്ടെടുത്തിരുന്നു. ചെന്നൈ, വെല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്.

മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ കിടന്നപ്പോള്‍ തിരുമല ക്ഷേത്രത്തില്‍നിന്നുള്ള പ്രസാദവുമായി ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞവര്‍ഷം നിലവിലെ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും റെഡ്ഡിയും തിരുപ്പതി ക്ഷേത്രത്തില്‍ ഒന്നിച്ചു നില്‍ക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിരുന്നു. അന്ന് പനീര്‍ശെല്‍വത്തെ ക്ഷേത്രത്തിലേക്കു സ്വീകരിച്ചത് ശേഖറായിരുന്നു. എന്നാല്‍ ശേഖറിന് മന്ത്രിയുമായി ബന്ധമില്ലെന്നും ബോര്‍ഡ് മെംബറെന്ന നിലയില്‍ അദ്ദേഹത്തെ സ്വീകരിക്കുകയായിരുന്നുവെന്നും അണ്ണാ ഡിഎംകെ പ്രതികരിച്ചിരുന്നു.

ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ശേഖര്‍ റെഡ്ഡി, സുഹൃത്ത് ശ്രീനിവാസ റെഡ്ഡി, ഓഡിറ്ററും ഇടനിലക്കാരനുമായ പ്രേം എന്നിവരില്‍ നിന്നാണ് അനധികൃത സമ്പാദ്യം കണ്ടെത്തിയത്. പിടിച്ചെടുത്ത പണത്തില്‍ 80 കോടി 500, 1000 അസാധു നോട്ടുകളും പത്ത് കോടിയുടെ പുതിയ രണ്ടായിരം നോട്ടുകളുമാണ്. ഒരേസമയം ചെന്നൈയിലെ ടി. നഗര്‍ , അണ്ണാ നഗര്‍, ത്യാഗ രാജ നഗര്‍ എന്നിവിടങ്ങളിലെ എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
കണ്ടെത്തിയ നൂറുകിലോഗ്രാം സ്വര്‍ണത്തിന് വിപണിയില്‍ 30 കോടി വിലവരും. അസാധു നോട്ടുകള്‍ വാങ്ങി സ്വര്‍ണ ബാറുകള്‍ പ്രേമിന്റെ സഹായത്തോടെ വില്‍ക്കുന്നതായി ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് റെഡ്ഡിമാരുടെ ഏജന്റാണെന്ന് വ്യക്തമായത്. പ്രേമില്‍നിന്നാണ് 2,000 രൂപയുടെ പുതിയ നോട്ടുകള്‍ കണ്ടെത്തിയത്. തെയ്‌നാംപേട്ടിലെ നക്ഷത്ര ഹോട്ടലില്‍നിന്നാണ് 70 കിലോ സ്വര്‍ണ ബാറുകള്‍ പിടിച്ചെടുത്തത്. മറ്റൊരു ഇടനിലക്കാരന്റെ പേരിലാണ് ശേഖര്‍ റെഡ്ഡി മുറി ബുക്ക് ചെയ്തിരുന്നത്.

Also Read:
ആരാധനാലയത്തിന് നേരെ തീപന്തം എറിഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ; നാലുപേര്‍ പിടിയില്‍

Keywords:  Shekar Reddy expelled from Thirupathi trustee memebership, Hyderabad, Chief Minister, Jayalalitha, Chief Minister, Hospital, Treatment, Raid, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia