3-ാമതെ ഭാര്യ സ്ത്രീയല്ലെന്ന് ഭര്‍ത്താവ്; വിവാഹം കഴിഞ്ഞ 9-ാം ദിനം വിവാഹം മോചനം ആവശ്യപ്പെട്ട് യുവാവ്
Jul 25, 2021, 11:11 IST
ലുധിയാന: (www.kvartha.com 25.07.2021) ഒന്‍പത് ദിവസം ഒന്നിച്ച് കഴിഞ്ഞശേഷം ഭാര്യ സ്ത്രീയല്ലെന്ന് യുവാവ്. തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയില്‍നിന്ന് വിവാഹം മോചനം വേണമെന്ന് ആവശ്യപ്പെട്ടു. ശനിയാഴ്ച ലുധിയാന പൊലീസ് കമീഷണറേറ്റിന്റെ മെഗാ ക്യാമ്പിലാണ് സംഭവം.
താന്‍ മൂന്നാമത് വിവാഹം കഴിച്ചത് സ്ത്രീയെ അല്ലെന്നും തന്നെ കബളിപ്പിച്ചതിന് ഭാര്യക്കും മാതാപിതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്നും യുവാവ് ആവശ്യപ്പെടുന്നു. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ഭാര്യക്ക് ശാരീരിക പ്രശ്‌നങ്ങളുള്ളതായി ഇയാള്‍ ആരോപിച്ചു. ഇതോടെ ഒമ്പതാം ദിവസം ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആദ്യ ഭര്‍ത്താവിന്റെ മരണശേഷം രണ്ടാം വിവാഹം കഴിച്ചതായിരുന്നു യുവതി.
വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും ക്യാമ്പിലെത്തിച്ചത്. രണ്ടു കൂട്ടരെയും വിളിച്ചുവരുത്തിയ പൊലീസ് ഇരു കുടുംബങ്ങളുടെയും വാദങ്ങള്‍ കേട്ടു.
ഭാര്യയെ മൂന്നംഗ ഡോക്ടര്‍മാരുടെ സംഘം പരിശോധനക്ക് വിധേയമാക്കും. ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയമാക്കുമെന്നും പരസ്പരം സഹകരിച്ച് കേസ് ഒത്തുതീര്‍പാക്കുമെന്നും കൗണ്‍സിലര്‍ സുര്‍ജിത് ഭഗത് പറഞ്ഞു.
യുവാവ് ആദ്യ രണ്ടു ഭാര്യമാരില്‍നിന്നും വിവാഹമോചനം നേടിയിരുന്നു. തുടര്‍ന്ന് 11 മാസം മുന്‍പാണ് ഇയാള്‍ മൂന്നാമതും വിവാഹിതനായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.