എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; മോദിയുടെ വസതിയില്‍ നടന്ന 50 മിനിറ്റോളം നീണ്ട ചര്‍ച്ചയുടെ ഫോടോ പുറത്തുവിട്ടു
Jul 17, 2021, 14:09 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.07.2021) എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ വസതിയില്‍ നടന്ന 50 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയുടെ ചിത്രം പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്റര്‍ അകൗണ്ടിലൂടെ പുറത്തുവിട്ടു. മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുമായുള്ള പവാറിന്റെ കൂടിക്കാഴ്ച.
മാത്രമല്ല പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം രണ്ടു ദിവസങ്ങള്‍ക്കുശേഷം ആരംഭിക്കാനിരിക്കെയാണ് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച എന്നതും പ്രത്യേകതയാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നില്ലെന്ന് പവാര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് മോദിയുമായി കൂടിക്കാഴ്ച എന്നതു ശ്രദ്ധേയമാണ്. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ കല്ലുകടിയെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
കേന്ദ്ര മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെ പവാര്‍ വിമര്‍ശിച്ചിരുന്നു. സഹകരണ മേഖലയ്ക്കായി മഹാരാഷ്ട്ര നിയമസഭയില്‍ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങള്‍ രൂപീകരിച്ച ചട്ടങ്ങളില്‍ ഇടപെടാന്‍ കേന്ദ്രത്തിന് ഒരു അവകാശവും ഇല്ലെന്നും പവാര്‍ വ്യക്തമാക്കി. അമിത് ഷായെ സഹകരണ മന്ത്രിയാക്കിയതിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി രണ്ടുതവണ പവാര്‍ കൂടിക്കാഴ്ച നടത്തിയത് മൂന്നാം മുന്നണിയെന്ന അഭ്യൂഹവും ദേശീയ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിരുന്നു.

Keywords: Sharad Pawar Meets PM Modi Ahead Of Parliament Session, Amid Sena-Congress War Of Words, New Delhi, News, Politics, Meeting, NCP, Prime Minister, Narendra Modi, Photo, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.