Death Threat | അജ്ഞാതരില്‍നിന്ന് നിരന്തരമായ വധഭീഷണി സന്ദേശം എത്തുന്നുണ്ടെന്ന് മുംബൈ പൊലീസ്; ശാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പെടുത്തി മഹാരാഷ്ട്ര സര്‍കാര്‍

 


മുംബൈ: (KVARTHA) ബോളിവുഡ് നടന്‍ ശാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പെടുത്തി മഹാരാഷ്ട്ര സര്‍കാര്‍. ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ വൈ പ്ലസ് സുരക്ഷ കാറ്റഗറി. ഇരുപത്തിനാല് മണിക്കൂറും ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശാരൂഖ് ഖാന് ഒപ്പമുണ്ടാകും.

താരത്തിനുനേരെ നിരന്തരം വധഭീഷണി എത്തുന്നുണ്ടെന്നും കഴിഞ്ഞയിടെ പുറത്തിറങ്ങിയ ശാരൂഖ് ചിത്രങ്ങളായ ജവാനും പത്താനും വന്‍ വിജയമായതോട് കൂടി അജ്ഞാതരില്‍ നിന്ന് കിങ് ഖാന് വധഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നുമാണ് മുംബൈ പൊലീസ് നല്‍കുന്ന വിവരം. നേരത്തെ രണ്ട് പൊലീസുകാര്‍ മാത്രമായിരുന്നു ശാരൂഖ് ഖാനൊപ്പമുണ്ടായിരുന്നത്.

ബോളിവുഡില്‍ സല്‍മാന്‍ ഖാനാണ് വൈ പ്ലസ് സുരക്ഷയുള്ളത്. അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സല്‍മാന് സുരക്ഷ കൂട്ടിയത്. മറ്റു ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവര്‍ക്ക് എക്സ് സുരക്ഷയാണുള്ളത്.

Death Threat | അജ്ഞാതരില്‍നിന്ന് നിരന്തരമായ വധഭീഷണി സന്ദേശം എത്തുന്നുണ്ടെന്ന് മുംബൈ പൊലീസ്; ശാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പെടുത്തി മഹാരാഷ്ട്ര സര്‍കാര്‍

 

Keywords: News, National, National-News, Police-News, Death threat, Actor, Bollywood, Shah Rukh Khan, Maharashtra News, Mumbai News, Police, Government, Y Plus Category, Security, Shah Rukh Khan gets death threats, security beefed up to Y+.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia