Smoking Controversy | ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലിരുന്ന് പുകവലിച്ച് വിവാദത്തിലായി ശാറൂഖ് ഖാന്‍; വൈറലായി വീഡിയോ

 


കൊല്‍കത്ത: (KVARTHA) ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ മത്സരത്തിനിടെ പുകവലിച്ച് വിവാദത്തിലായി ബോളിവുഡ് താരം ശാറൂഖ് ഖാന്‍. കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് സംഭവം.

കൊല്‍കത്ത ടീം ഉടമ കൂടിയായ ശാരൂഖ് ഖാന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും പരസ്യമായി പുകവലിച്ചത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. പോണി ടെയില്‍ ഹെയര്‍സ്‌റ്റൈലുമായി കിംഗ് ഖാന്‍ സ്റ്റേഡിയത്തിലെത്തിയത്. തുടര്‍ന്ന് ആരാധകര്‍ക്ക് ഫ്‌ലെയിംഗ് കിസ് നല്‍കി അവരെ കയ്യിലെടുത്തെങ്കിലും പിന്നാലെ സ്റ്റേഡിയത്തിലിരുന്ന് പുകവലിക്കുകയായിരുന്നു. ഇതിന്റെ
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദത്തിലായിരിക്കുകയാണ് ശാറൂഖ്.

ഐപിഎല്‍ മത്സരത്തിനിടെ ശാരൂഖ് ഖാന്‍ പുകവലിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ ഷെയിം ഓണ്‍ യു എസആര്‍കെ ഹാഷ് ടാഗുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, നേരത്തേയും ശാരൂഖ് സ്റ്റേഡിയത്തില്‍ പരസ്യമായി പുകവലിച്ചിട്ടുണ്ട്. അന്ന് ശാരൂഖിനെ കര്‍ശനമായി താക്കീത് ചെയ്തിരുന്നു.

ശനിയാഴ്ച നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ് 4 റണ്‍സ് ജയമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സ്, ആന്ദ്രെ റസലിന്റെ കരുത്തില്‍ (25 പന്തില്‍ 64 നോടൗട്) 20 ഓവറില്‍ 7 വികറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി. ഹെയ്ന്റിച് ക്ലാസന്റെ (29 പന്തില്‍ 63) കൗന്‍ഡര്‍ അറ്റാകിന്റെ ബലത്തില്‍ തിരിച്ചടിച്ച ഹൈദരാബാദിന്റെ പോരാട്ടം 204 റണ്‍സില്‍ അവസാനിച്ചു.
 
Smoking Controversy | ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലിരുന്ന് പുകവലിച്ച് വിവാദത്തിലായി ശാറൂഖ് ഖാന്‍; വൈറലായി വീഡിയോ

ഹര്‍ഷിത് റാണ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍ ആവശ്യം. ആദ്യ പന്തില്‍ സിക്‌സ് നേടിയ ക്ലാസന്‍ രണ്ടാം പന്തില്‍ സിംഗിള്‍ എടുത്ത് സ്‌ട്രൈക് കൈമാറി. അടുത്ത പന്തില്‍ ശഹബാസ് അഹമ്മദ് (16) പുറത്തായി.

അടുത്ത പന്തില്‍ മാര്‍കോ യാന്‍സന്‍ സിംഗിള്‍ നേടിയതോടെ വീണ്ടും ക്ലാസന്‍ സ്‌ട്രൈകിലെത്തി. എന്നാല്‍ അഞ്ചാം പന്തില്‍ ക്ലാസനെ പുറത്താക്കിയ റാണ, കൊല്‍കത്തയ്ക്ക് വിജയപ്രതീക്ഷ നല്‍കി. അവസാന പന്തില്‍ ജയിക്കാന്‍ 5 റണ്‍സ്. സ്‌ട്രൈക് എടുത്ത ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് റണ്‍സ് നേടാനായില്ല. അങ്ങനെ ആവേശപ്പോരാട്ടത്തില്‍ കൊല്‍കത്ത 4 റണ്‍സുമായി ജയം നേടുകയായിരുന്നു. Keywords: News, National, National-News, Sports-News, Social-Media-News, Video, Shah Rukh Khan, Caught, Smoking, KKR vs SRH, IPL Match, Kolkata, Video, Viral, Social Media, Shah Rukh Khan Caught Smoking During KKR vs SRH IPL Match In Kolkata, Video Goes Viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia