ലൈംഗിക ആരോപണം: തെറ്റയിലിനെതിരെ ദേശീയ നേതൃത്വത്തിന്റെ അതൃപ്തി

 



ഡല്‍ഹി: ലൈംഗിക ആരോപണ കേസില്‍  വിചാരണ നേരിടേണ്ടിവന്ന ജെഡിഎസ് നേതാവ് ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരെ  ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചു. ജെഡിഎസ്  പാര്‍ട്ടി ദേശീയ നേതാവ് എച്ച്.ഡി. ദേവഗൗഡ ജോസ് തെറ്റയിലിനെ നേരിട്ടു വിളിച്ചാണ് അതൃപ്തി അറിയിച്ചത്.

മകനു വേണ്ടി വിവാഹാലോചന നടത്തിയ പെണ്‍കുട്ടിയെയാണ് തെറ്റയില്‍ ലൈംഗികമായി പീഡിപ്പിച്ചത്. നേതാക്കള്‍ പൊതു ജീവിതത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും സംശുദ്ധി പാലിക്കണമെന്ന് ദേവഗൗഡ ജോസ് തെറ്റയിലിനോട് തുറന്നടിച്ചു.
ലൈംഗിക ആരോപണം: തെറ്റയിലിനെതിരെ ദേശീയ നേതൃത്വത്തിന്റെ  അതൃപ്തി
ദേശീയ നേതൃത്വം സംസ്ഥാനഘടകത്തേയും തെറ്റയിലിനെതിരെയുള്ള അതൃപ്തി അറിയിച്ചിട്ടുണ്ട്. തത്ക്കാലം പാര്‍ട്ടി തെറ്റയിലിനെതിരെ  മറ്റു നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. ജെഡിഎസിന്റെ നിര്‍വാഹകസമിതി യോഗത്തിലാണു തെറ്റയിലിനെതിരെ
പരാമര്‍ശം നടത്തിയത്.

Also Read: 
വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

Keywords:  New Delhi, Son, National, JDS, Deve gowda, Jose thettayil, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia