മുഖ്യമന്ത്രിയടക്കമുള്ളവരുടെ സന്ദർശനം; മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ക്ക് പരിക്ക്
Jul 27, 2021, 12:14 IST
ഭോപാൽ: (www.kvartha.com 27.07.2021) മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് താകൂറും മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതിയുമടക്കമുള്ള വിഐപികള്‍ സന്ദര്‍ശനം നടത്തിയതാണ് തിക്കും തിരക്കുമുണ്ടാകാൻ കാരണമെന്നാണ് റിപോര്‍ട്.
നിരവധിപേര്‍ വിഐപികള്‍ക്കൊപ്പം ക്ഷേത്രത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന്റെ നാലാം നമ്പര്‍ ഗേറ്റിലൂടെ തള്ളിക്കയറാനുള്ള ശ്രമത്തിനിടയിലാണ് കുട്ടികളും സ്ത്രീകളുമടക്കമുള്ളവർക്ക് പരിക്കേറ്റത്.
നിരവധിപേര്‍ വിഐപികള്‍ക്കൊപ്പം ക്ഷേത്രത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന്റെ നാലാം നമ്പര്‍ ഗേറ്റിലൂടെ തള്ളിക്കയറാനുള്ള ശ്രമത്തിനിടയിലാണ് കുട്ടികളും സ്ത്രീകളുമടക്കമുള്ളവർക്ക് പരിക്കേറ്റത്.
ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും പരിക്കേറ്റു. ആളുകള്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.
Keywords: News, Bhopal, India, National, Temple, Injury, Injured, Mahakaleshwar temple, VIP visit, Several injured in stampede at Ujjain's Mahakaleshwar temple amid VIP visit.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.