കാറുകള്‍ ലോറിയിലിടിച്ച് പോലീസ് ഉദ്യോഗസ്ഥനടക്കം കുടുംബത്തിലെ 7 പേര്‍ മരിച്ചു

 


ബാംഗളൂരു: (www.kvartha.com 28.04.2014) തീര്‍ത്ഥാടക സംഘം സഞ്ചരിച്ച രണ്ടുകാറുകള്‍ ലോറിയിലിടിച്ച് പോലീസുദ്യോഗസ്ഥനടക്കം കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ചെ 1.30മണിയോടെ തമിഴ്‌നാട് ഹൊസൂര്‍ കൃഷ്ണഗിരി ഗോപസാന്ദ്രയിലാണ് അപകടമുണ്ടായത്.

തമിഴ്‌നാട് വെല്ലൂര്‍ ജില്ല കട്ടപ്പാടി പകയം സ്റ്റേഷനിലെ അസിസ്റ്റന്‍ഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് (50), ഭാര്യ ഉമ(45), മകള്‍ സഞ്ജയ ഗാന്ധി(15), സഹോദരന്‍ ബാബു (46), ബാബുവിന്റെ ഭാര്യ രമണി(42), മകന്‍ അരുണ്‍ (14), ബന്ധു മുരുകന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ബാബുവിന്റെ മക്കളായ ശാലിനി (20), പ്രീതി (ഏഴ്) ആനന്ദിന്റെ മകള്‍ ഐശ്വര്യ (15), മുരുകന്റെ മകന്‍ ദിവാകര്‍ (നാല്), വാഹനത്തിന്റെ ഡ്രൈവര്‍ ബില്ലു എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഹൊസൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ദിവാകറിന്റെ നില അതീവ ഗുരുതരമാണ്. 
കാറുകള്‍ ലോറിയിലിടിച്ച്  പോലീസ് ഉദ്യോഗസ്ഥനടക്കം കുടുംബത്തിലെ 7 പേര്‍ മരിച്ചു
ടവേര, സ്വിഫ്റ്റ് കാറുകള്‍ ഒന്നിനുപിറകെ ഒന്നായി ഗ്രാനൈറ്റുമായി പോവുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. കൃഷ്ണഗിരിയില്‍ നിന്ന് ബാംഗളൂരുവിലെ ഒരു ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. രണ്ടുകാറുകളിലുമായി 12പേരായിരുന്നു ഉണ്ടായിരുന്നത്.

ഈ അപകടത്തിന് തൊട്ടുമുമ്പുണ്ടായ മറ്റൊരുപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചിരുന്നു. കണ്ണലട്ടിയിലെ ലോകേഷ്, ലക്ഷ്മണ്‍ എന്നിവരാണ് മരിച്ചത്.

കാറുകള്‍ ലോറിയിലിടിച്ച്  പോലീസ് ഉദ്യോഗസ്ഥനടക്കം കുടുംബത്തിലെ 7 പേര്‍ മരിച്ചു

  ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Bangalore, Accident, Dies, Police men, Tamilnadu, Woman, Family, National, Seven of policeman's family die after car hits truck, Gopasandra, Krishnagiri near Hosur in Tamil Nadu


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia