കശ്മീര്‍: (www.kvartha.com 29/01/2015) റിപ്പബ്ലിക് ദിനത്തില്‍ ഗാലന്ററി അവാര്‍ഡ് ലഭിച്ച കേണല്‍ എം.എന്‍ റായിയെ വധിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് വിഘടനവാദി നേതാവ് സെയ്ദ് അലി ഷാ ഗീലാനിയുടെ പ്രശംസ. വടക്കന്‍ കശ്മീരിലെ ട്രാലില്‍ വെച്ചാണ് തീവ്രവാദികള്‍ കേണല്‍ റായിയേയും കോണ്‍സ്റ്റബിള്‍ സഞ്ജീവ് കുമാര്‍ സിംഗിനേയും വെടിവെച്ചുകൊന്നത്. ഗാലന്ററി അവാര്‍ഡ് ലഭിച്ചതിന്റെ പിറ്റേന്നാണ് കേണല്‍ റായ് കൊല്ലപ്പെട്ടത്.
ഇവരെ കൊലപ്പെടുത്തിയ രണ്ട് തീവ്രവാദികളേയും സുരക്ഷ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഹൂറിയത് ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗീലാനി ഉന്നത തല സംഘത്തെ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിലേയ്ക്ക് അയച്ചുവെന്നാണ് വാര്‍ത്ത.
ഇന്ത്യന്‍ സര്‍ക്കാരിന്റെ കടും പിടുത്തവും കാര്‍ക്കശ്യവുമാണ് പ്രദേശത്തെ യുവാക്കളെ പേനയ്ക്ക് പകരം തോക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ നയങ്ങള്‍ പ്രദേശത്തെ വിലപ്പെട്ട നിരവധി ജീവനുകളാണെടുക്കുന്നത് ഡല്‍ഹിയില്‍ നിന്നും ഇമെയില്‍ വഴി അയച്ച പ്രസ്താവനയില്‍ ഗീലാനി പറഞ്ഞു.
കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരാളായ ആബിദ് ഖാന്‍ ജമ്മുകശ്മീര്‍ പോലീസില്‍ കോണ്‍സ്റ്റബിളായിരുന്നയാളുടെ മകനാണ്. ഖാന്റെ അമ്മാവന്‍ ഒരു കശ്മീര്‍ പോരാളിയാണ്. ആബിദ് ഖാന്റെ അമ്മാവന്റെ മകന്‍ ഇഷ്ഫാഖ് അഹമ്മദ് ഖാനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
കശ്മീരി യുവാക്കള്‍ സ്വീകരിക്കുന്ന ആക്രമണത്തിന്റെ പാത ഒരു ഹോബിയോ തൊഴിലില്ലായ്മയുടെ ഫലമോ അല്ല. കശ്മീരിന്റെ ദുരന്തത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വ്യക്തതയുള്ള വിവിധ കോളേജുകളിലേയും യൂണിവേഴ്‌സിറ്റികളിലേയും വിദ്യാര്‍ത്ഥികളാണവര്‍. പരിശുദ്ധമായ രക്തച്ചൊരിച്ചില്‍ വെറുതെയാകില്ല. യാഥാര്‍ത്ഥ്യത്തെ ഇന്ത്യ സ്വീകരിക്കുക തന്നെ വേണം ഗീലാനി കൂട്ടിച്ചേര്‍ത്തു.
SUMMARY: Separatist leader Syed Ali Shah Geelani has paid tributes to the two Hizbul Mujahideen militants who killed decorated Indian army officer Colonel MN Rai and head constable Sanjeev Kumar Singh during an encounter in south Kashmir’s Tral area this week.
Keywords: Syed Ali Sha Geelani, Militants, Kashmir, Galentary honor, Colonel MN Rai, Sanjeev Kumar Singh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.