ഡ്യൂട്ടി സമയത്ത് മാസ്‌ക് ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; പൊലീസ് കോണ്‍സ്റ്റബളിനെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബാറ്റണ്‍ കൊണ്ട് മര്‍ദ്ദിച്ചു
Apr 16, 2020, 17:33 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.04.2020) കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ വീടിന് പുറത്തിറങ്ങുന്ന എല്ലാവരോടും മാസ്‌ക് ധരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിനിടയില്‍ ഡ്യൂട്ടി സമയത്ത് മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ഡെല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ബാറ്റണ്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു. ഡെല്‍ഹിയിലെ പ്രേംനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മര്‍ദ്ദനമേറ്റത്. മാസ്‌ക് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് തന്നെ ബാറ്റണ്‍ കൊണ്ട് അടിച്ചതെന്ന് കോണ്‍സ്റ്റബിള്‍ ആരോപിക്കുന്നു.
തിങ്കളാഴ്ച രാത്രി ഡെല്‍ഹിയിലെ ദുര്‍ഗാ ചൗക്കിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറും കോണ്‍സ്റ്റബിളും തമ്മിലാണ് മാസ്‌ക് ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം ആരംഭിച്ചതെന്ന് അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് എം ഡി മിശ്ര വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും അതിന് ശേഷം കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: News, National, India, New Delhi, Police, Officer, Beat, Enquiry, Senior Police Officer Hit Constable for Not Wearing Mask
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.