സെല്‍ഫി എടുക്കാനായി ട്രാക്ടറില്‍, 20കാരന്‍ വാഹനത്തോടൊപ്പം കിണറ്റില്‍; ദാരുണാന്ത്യം
May 16, 2021, 09:49 IST
ചെന്നൈ: (www.kvartha.com 16.05.2021) ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫി എടുക്കുന്നതിനിടെ 20കാരന്‍ വാഹനത്തോടൊപ്പം കിണറ്റില്‍ വീണുമരിച്ചു. ചിന്നമേട്ടൂര്‍ സ്വദേശി കൃഷ്ണന്റെ മകന്‍ സഞ്ജീവ് (20) ആണ് മരിച്ചത്. തമിഴ്‌നാട് വെല്ലൂര്‍ വാണിയമ്പാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തിലായിരുന്നു അപകടം. നിലമുഴുന്നത് കാണാന്‍ ബന്ധുവായ ട്രാക്ടര്‍ ഡ്രൈവര്‍ക്കൊപ്പം വയലില്‍ എത്തിയതായിരുന്നു സഞ്ജീവ്. താഴിലാളികള്‍ ഭക്ഷണം കഴിക്കാന്‍ പോയ നേരത്ത് യുവാവ് നിര്‍ത്തിയിട്ടിരുന്ന ട്രാക്ടറില്‍ കയറി.
ആദ്യം ട്രാക്ടറില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുത്തതിന് ശേഷം വാട്‌സ്ആപില്‍ സ്റ്റാറ്റസായി അപ്പ് ലോഡ് ചെയ്തു. തുടര്‍ന്ന് ട്രാക്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് പിറകിലേക്ക് എടുത്തു. വാഹനം ഓടിക്കുന്നതുപോലെ അഭിനയിച്ച് വീഡിയോ ചിത്രീകരിക്കാനായിരുന്നു ശ്രമം. ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടര്‍, വയലിലെ 120 അടി ആഴമുള്ള വലിയ കിണറിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപോര്‍ട്.
കിണറില്‍ 35 അടിയോളം വെള്ളമുണ്ടായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ട്രാക്ടറില്‍ക്കുടുങ്ങിയ യുവാവ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരം അറിയിച്ചു. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ വെള്ളം വറ്റിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ചാണ് കിണറില്‍ നിന്ന് യുവാവിന്റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.
Keywords: Chennai, News, National, Death, Accident, Youth, Well, Selfie, Tractor, Tamil Nadu, Selfie craze: 20-year-old man dies after slipping into well with tractor in Tamil Nadu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.