HC Verdict | ഭാര്യയുടെ കാമുകന്റെ മൊബൈൽ ഫോൺ വിവരങ്ങൾ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈകോടതി
Dec 15, 2022, 11:21 IST
HC Verdict | ഭാര്യയുടെ കാമുകന്റെ മൊബൈൽ ഫോൺ വിവരങ്ങൾ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹൈകോടതി
ബെംഗ്ളുറു: (www.kvartha.com) ഭാര്യയുടെ അവിഹിതബന്ധം തെളിയിക്കാൻ കാമുകന്റെ മൊബൈൽ ഫോൺ വിവരങ്ങൾ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് കർണാടക ഹൈകോടതിയുടെ സുപ്രധാന വിധി. യുവതിയുടെ കാമുകൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മൊബൈൽ ടവർ വിവരങ്ങൾ നൽകണമെന്ന് ടെലികോം സേവന ദാതാവിന്, ബെംഗ്ളൂറിലെ കുടുംബകോടതി നൽകിയ ഉത്തരവും ഹൈകോടതി റദ്ദാക്കി.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു പൗരന് തന്റെ സ്വകാര്യത, കുടുംബത്തിന്റെ സ്വകാര്യത, വിവാഹം, മറ്റ് ആകസ്മിക ബന്ധങ്ങൾ എന്നിവ സംരക്ഷിക്കാൻ അവകാശമുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശത്തിൽ വിവര സ്വകാര്യതയും ഉൾപ്പെടുന്നു, വിശദാംശങ്ങൾ നൽകാൻ മൊബൈൽ കമ്പനികളോട് നിർദേശിച്ച കീഴ്‌ക്കോടതിയുടെ ഉത്തരവ് വിവര സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
37 കാരിയായ യുവതി 2018-ൽ, ഭർത്താവ് ക്രൂരത കാട്ടുന്നതായി ആരോപിച്ച് കുടുംബ കോടതിയിൽ നിന്ന് വിവാഹ മോചനം നേടിയിരുന്നു. യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് മൊബൈൽ ടവർ വിവരങ്ങൾ ആവശ്യപ്പെട്ടും ഹർജി നൽകിയിരുന്നു. ഭാര്യയെ തിരികെ വേണമെന്നും ഒരു കുട്ടിയുണ്ടെന്നും ഭർത്താവിന്റെ അഭിഭാഷകൻ ഹൈകോടതിയിൽ വാദിച്ചു. ഭാര്യയുമായുള്ള ബന്ധം കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.
വാദം കേട്ട കോടതി, വിവാഹാവകാശം പുനഃസ്ഥാപിക്കുന്നതിനായി ഭർത്താവ് നാല് വർഷത്തിന് ശേഷം മാത്രമാണ് കോടതിയെ സമീപിച്ചതെന്ന് അഭിപ്രായപ്പെട്ടു. ഭാര്യയുമായുള്ള അവിഹിത ബന്ധം തെളിയിക്കുക മാത്രമാണ് ഉദ്ദേശമെന്നും അതേ കാരണത്താൽ ടവർ വിവരങ്ങൾ നൽകാനാവില്ലെന്നും കോടതി വിധിച്ചു.
Keywords: Seeking mobile info of wife's lover violates privacy, says high court, National, News, Bangalore, High Court,Mobile,Latest-News,Top-Headlines.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.