സെറൈകേല : (www.kvartha.com 24.03.2022) അക്രമികളുടെ വെടിയേറ്റ് ആക്രി വ്യാപാരി മരിച്ചു. ജാര്‍ഖണ്ഡിലെ സെറൈകേല-ഖര്‍സ്വാന്‍ ജില്ലയിലെ ആദിത്യപൂര്‍ പട്ടണത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
35 കാരനായ ദേബബ്രത ഗോസ്വാമി എന്നയാളാണ് മരിച്ചത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇയാള്‍ക്ക് നേരെ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ആദിത്യപൂര്‍ പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് അലോക് ദുബെ പറഞ്ഞു.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മരിച്ചയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Scrap dealer shot dead in Jharkhand’s Adityapur, Attack, Gun attack, Jharkhand, Police, Hospital, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.