കമ്മല്‍ മോഷ്ടിച്ചെന്നാരോപിച്ചു; 17 കാരി പ്രതികാരം തീര്‍ത്തത് 2 വയസുകാരിയെ തീയിലിട്ട്

 


ആഗ്ര: (www.kvartha.com 03.08.2015) രണ്ടുവയസ്സുകാരിയുടെ കമ്മല്‍ മോഷ്ടിച്ചു എന്നാരോപിച്ചതിന് പതിനേഴുകാരി കുട്ടിയെ പെട്രോളൊഴിച്ച് തീയിട്ടു. ഇക്കഴിഞ്ഞ ജൂലൈ 23 ന് ആഗ്രയിലാണ് സംഭവം. രണ്ടു വയസുകാരിയുടെ മാതാവാണ് 17 കാരി തന്റെ മകളുടെ കമ്മല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചത്.

ഇക്കാര്യം ഇവര്‍ അയല്‍വീട്ടുകാരോടൊക്കെ പറയുകയും ചെയ്തു.കമ്മല്‍ കാണാതെ പോയ ദിവസം 17 കാരി രണ്ടുവയസുകാരിയുടെ വീട്ടില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് മോഷ്ടിച്ചത് 17കാരിയാണെന്ന് കുട്ടിയുടെ മാതാവ് തറപ്പിച്ചു പറയാന്‍ കാരണം.

ഒടുവില്‍ തന്നെ കള്ളിയെന്ന് വിളിച്ചതിലുള്ള അപമാനം സഹിക്കാനാവാതെ 17 കാരി
രണ്ടുവയസുകാരിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുവയസുകാരി  എട്ടു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

തീകൊളുത്താന്‍ പെണ്‍കുട്ടിയുടെ പിതാവ് കൂട്ടുനിന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പിതാവ് ഇപ്പോള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നു.
കമ്മല്‍ മോഷ്ടിച്ചെന്നാരോപിച്ചു; 17 കാരി പ്രതികാരം തീര്‍ത്തത് 2 വയസുകാരിയെ തീയിലിട്ട്

Also Read:
കുറ്റിക്കോലിലെ പാര്‍ട്ടി ഓഫീസ് പൊളിച്ചാല്‍ പകരം പഞ്ചാത്ത് ഓഫീസ് നല്‍കേണ്ടി വരും: സി.പി.എം

Keywords:  Agra, Allegation, hospital, Treatment, Injured, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia